ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ ഭീരുക്കള്‍ എന്ന് വിളിച്ചതില്‍ ഇടതു എംപിമാരില്‍ നിന്നും വലിയ പ്രതിഷേധം ഉയരുമ്പോള്‍ ഇടതുഎംപിമാരെ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉയര്‍ന്ന ലുങ്കിവാലയെന്ന് പരാമര്‍ശവും വിവാദമാകുന്നു. ബിജെപി എം.പി. സുഷ്മിതാദേവിനെതിരേ പ്രതിഷേധവുമായി ഇടതു എംപിമാര്‍ രംഗത്ത് വന്നു. ലുങ്കിവാലപരാമര്‍ശത്തിനെതിരേ പാര്‍ലമെന്റില്‍ ഇന്ന് അതിശക്തമായി പ്രതിഷേധിക്കാനാണ് നീക്കം. ജോണ്‍ ബ്രിട്ടാസ് എംപി. അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
വിഷയം ഇന്ന് സഭയില്‍ ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നത്. സുഷ്മിതദേവിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടും. കേരളത്തെയും തെക്കേ ഇന്ത്യയെയും അപമാനിക്കുന്ന പരാമര്‍ശം എന്നാണ് ഇടതു എംപിമാരുടെ പ്രതികരണം. ഇന്നലെ തന്നെ സുഷ്മിതാദേവിന്റെ പരാമര്‍ശത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇടത് എംപിമാര്‍ രംഗത്ത് വന്നിരുന്നു. ഇന്നലെ നിര്‍മ്മലാസീതാരാമന്റെ പ്രസംഗത്തിനിടയില്‍ ഇടതുഎംപിമാരുമായി വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രസംഗത്തിനിടയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കമ്മ്യൂണിസ്റ്റുകാരെ 'പൂര്‍ണ്ണ ഭീരുക്കള്‍' എന്ന് വിശേഷിപ്പിച്ചതാണ് തര്‍ക്കമായി മാറിയത്.
അതിനിടയിലാണ് സുഷ്മിതാദേവിന്റെ ലുങ്കിവാല പരാമര്‍ശം വന്നത്. അതേസമയം കൃത്യമായ നിലപാട് ഇല്ലാത്ത രാഷ്ട്രീയക്കാരിയാണ് സുഷ്മിതാദേവ് എന്ന് ഇടതുപക്ഷവും ആക്ഷേപിച്ചു. ആദ്യം കോണ്‍ഗ്രസിലും പിന്നീട് ടിഎംസിയിലും ഒടുവില്‍ ബിജെപിയിലുമായി മാറിമാറി രാഷ്ട്രീയം പരീക്ഷിച്ചയാളാണ് സുഷ്മിതാദേവ് എന്നാണ് ഇടതുപക്ഷം ആക്ഷേപിക്കുന്നത്.
ഓഗസ്റ്റ് 10 തിങ്കളാഴ്ച, 2026-ലെ ഇന്‍കം ടാക്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ് നിരസിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് നിര്‍മ്മല സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്. സി.പി.ഐ (മാര്‍ക്‌സിസ്റ്റ്) എം.പി ജോണ്‍ ബ്രിട്ടാസിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സീതാരാമന്റെ വാക്കുകള്‍. 'അവര്‍ക്ക് ധൈര്യമില്ല. ഈ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ പൂര്‍ണ്ണ ഭീരുക്കളാണ്. അവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ സഭ തടസ്സപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുകൊണ്ടേയിരിക്കും,' എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.
നിര്‍മ്മല സീതാരാമന്റെ പരാമര്‍ശം രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സി.പി.ഐയുടെ രാജ്യസഭാ എം.പി പി. സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 11-ന് രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് അയച്ച കത്തിലാണ് സന്തോഷ് കുമാര്‍ തന്റെ എതിര്‍പ്പ് അറിയിച്ചത്. ഈ പ്രസ്താവന 'തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതും അപകീര്‍ത്തികരവുമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് മുഴുവന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേരെയുള്ള ആക്രമണമാണെന്നും കൂട്ടിച്ചേര്‍ത്തു.

Comments