ബോളിവുഡ് താരം സാറ അലിഖാന് ജന്മദിനാശംസകളുമായി സഹോദരനും നടനുമായ ഇബ്രാഹിം അലി ഖാന്. സാറയ്ക്കൊപ്പമുളള പഴയൊരു ചിത്രവും ഹൃദ്യമായ കുറിപ്പും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് ഇബ്രാഹിം ആശംസകള്‍ നേര്‍ന്നത്.
'എന്റെ അപ്പാ ജാന്‍ ഏറ്റവും സന്തോഷകരമായ പിറന്നാള്‍. നിന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നു, എക്കാലത്തെയും മികച്ച സഹോദരിയായതിന് നന്ദി' എന്നായിരുന്നു ക്യാമ്പ് ഫയറിന്റെ പശ്ചാത്തലത്തിലുളള ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഇബ്രാഹിം കുറിച്ചത്.

കരീന കപൂറും സാറയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരുന്നു. സെയ്ഫ് അലിഖാന്, ഇബ്രാഹിം അലി ഖാന്, സാറ അലി ഖാന് എന്നിവര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. സാറയുടെ ഭക്ഷണപ്രിയത്തെക്കുറിച്ചും കരീന തമാശയായി പരാമര്‍ശിച്ചിരുന്നു. 'ജന്മദിനാശംസകള് പ്രിയപ്പെട്ട സാറ... കൂടുതല്‍ മത്തങ്ങ സബ്ജിക്കും യോഗര്ട്ടുകള്ക്കും വേണ്ടി. നിന്റെ പ്ലേറ്റ് എപ്പോഴും നിറഞ്ഞിരിക്കട്ടെ' എന്നായിരുന്നു കരീന കുറിച്ചത്.
സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മക്കളാണ് സാറയും ഇബ്രാഹിമും. അമൃത സിംഗുമായുളള വിവാഹബന്ധം വേര്‍പെടുത്തിയശേഷം 2012 ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് തൈമൂര്‍, ജഹാംഗീര്‍ എന്നിങ്ങനെ രണ്ട് മക്കളാണുളളത്.

Comments