ഒരു കാലത്തു മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു പ്രിയ രാമന്. നടന് രഞ്ജിത്ത് ആണ് താരത്തിന്റെ ജീവിതപങ്കാളി. ഇപ്പോഴിതാ രഞ്ജിത്തിന്റെ ജന്മദിനത്തില് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയ രാമന്.
'' എല്ലാം അര്ത്ഥവത്താക്കുന്നവനേ... പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങള്‍ക്ക് ശാന്തതയേകുന്നവനേ... ഞങ്ങളുടെ നങ്കൂരവും ചുക്കാന്‍ പിടിക്കുന്ന ശക്തിയും ഉറച്ച ആശ്രയവുമായുള്ളവനേ... നീയാണ് ഞങ്ങളുടെ ലോകം! ജന്മദിനാശംസകള്''. എന്നാണ് പ്രിയ രാമന് കുറിച്ചത്.

1999-ല്‍ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പ്രിയയും രഞ്ജിത്തും പ്രണയത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരായി. എന്നാല്‍ 2014ല്‍ ഇവര്‍ വിവാഹമോചിതരായി. അതേവര്‍ഷം തന്നെ രഞ്ജിത്ത് നടി രാഗസുധയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 2015ല്‍ രഞ്ജിത്തും രാഗസുധയും വേര്‍പിരിഞ്ഞു.
എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് 2021ല്‍ രഞ്ജിത്തും പ്രിയാരാമനും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. രണ്ട് ആണ്മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

Comments