
ന്യൂഡല്ഹി: വലിയ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും കണ്ടശേഷം ലോക്സഭ ശൈത്യകാല സമ്മേളനത്തിനായി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്സഭാ സമ്മേളനത്തിന്റെ അവസാനദിവസം പങ്കെടുത്തു. 19 സിറ്റിംഗുകളില് 18 ലും ഇരുവരും പങ്കെടുത്തിരുന്നില്ല. എന്നാല് അവസാന ദിവസത്തെ സമ്മേളനത്തില് ഇരുവരും എത്തിയിരുന്നു.
വന്ദേമാതരം പൂര്ണ്ണമായും ആലപിച്ച ശേഷമായിരുന്നു പിരിഞ്ഞത്. ഇനി അത് ഡിസംബറില് ശൈത്യകാല സമ്മേളനം നടക്കും. എഫ്സിആര്എ അടക്കം ചരിത്രമായ അനേകം ബില്ലുകള് ചര്ച്ചയില് എത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമായിരുന്നു കണ്ടത്. വിവാദപരമായ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില് 31 അംഗ സംയുക്ത പാര്ലമെന്ററി കമ്മിറ്റിക്ക് വിടാന് ബുധനാഴ്ച ലോക്സഭ തീരുമാനിച്ചു.
ഈ പാനലില് ലോക്സഭയില് നിന്ന് 21 അംഗങ്ങളും രാജ്യസഭയില് നിന്ന് 10 അംഗങ്ങളും ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സാന്നിദ്ധ്യം ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു ഉയര്ത്തിവിട്ടത്. ഡല്ഹിയിലെ വിദ്യാര്ത്ഥി പ്രക്ഷോഭത്തിലും അതിന്മേല് നടന്ന പോലീസ് നടപടികളിലും പാര്ലമെന്റില് പ്രതിഷേധം കണ്ടിരുന്നു.
അവസാന ദിവസത്തെ സമ്മേളനത്തില് വന്ദേമാതരം പൂര്ണ്ണമായും ആലപിക്കുകയും ചെയ്തു. അതേസമയം, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്, 2026 ബുധനാഴ്ച ലോക്സഭ പാസാക്കി. നിര്ണ്ണായകവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ പര്യവേക്ഷണം സുഗമമാക്കാനും, നിലവിലുള്ള മൈനിംഗ് ലീസ് ഉടമകള്ക്ക് കൂടുതല് ധാതുക്കള് ഉള്പ്പെടുത്താന് വഴക്കമുള്ള അവസരങ്ങള് നല്കാനും ലക്ഷ്യമിടുന്നതാണ് ഈ നിയമം.
ഈ സമ്മേളനത്തിലെ ഏറ്റവും വലിയ തര്ക്കവിഷയങ്ങളിലൊന്നായി വിദ്യാര്ത്ഥി പ്രതിഷേധങ്ങള് നിലനില്ക്കുന്നു. നീറ്റ് ചോദ്യപ്പേപ്പര് ചോര്ച്ചയില് പ്രതിഷേധിച്ച വിദ്യാര്ത്ഥികള്ക്ക് നേരെ പോലീസ് നടത്തിയ നടപടിയില് പ്രതിപക്ഷം നിരന്തരം മറുപടി ആവശ്യപ്പെടുന്നുണ്ട്, എന്നാല് തങ്ങള് ചര്ച്ചയ്ക്ക് തയ്യാറാണെന്നാണ് സര്ക്കാരിന്റെ നിലപാട്. ചര്ച്ചയുടെ നിബന്ധനകളെച്ചൊല്ലി ഇരുവിഭാഗവും ഇപ്പോഴും ഭിന്നതയിലാണ്.







Comments