വാമിഖ ഗബ്ബിയുമായുളള സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്ന് നടന് ജവഹര്‍ ശക്തി. ലോകേഷ് കനകരാജ് നായകനായ ഡി.സി എന്ന ചിത്രത്തില്‍ വാമിഖയ്ക്കൊപ്പം ജഹറും അഭിനയിച്ചിരുന്നു. ചിത്രകീരണത്തിനിടെ വാമിഖയുമായി ഊഷ്മളമായ സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് താരം വെളിപ്പെടുത്തി.
ഷൂട്ടിങ്ങിനിടെ വാമിഖ തനിക്ക് ഐ ഫോണ്‍ സമ്മാനിച്ചതായും ജവഹര്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ജവഹര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അഭിമുഖത്തിനിടയില്‍ ,വാമിഖ സമ്മാനിച്ച ഐഫോണ്‍ 17 പ്രൊ മാക്സ് ഉയര്‍ത്തിക്കാണിച്ച് ഈ ഫോണ്‍ വാമിഖ സമ്മാനിച്ചതാണെന്നും ജവഹര്‍ പറഞ്ഞു. വാമിഖയും ജവഹറും ഒന്നിച്ചു നില്ക്കുന്ന ചിത്രമാണ് വാള്‍പേപ്പറായി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വാമിഖയുടെ കൈയില്‍ പനിനീര് പൂക്കളും കാണാം.
‘നല്ല പെരുമാറ്റമാണ് അവരുടേത്. ആരെക്കുറിച്ചും മോശമായി സംസാരിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്നാലും ചില സിനിമകളില്‍ കുറച്ച് ദിവസം ഒന്നിച്ച് അഭിനയിച്ചാല്‍ ചിലരോട് നമ്മള് ചിരിച്ചാല്‍ തിരിച്ചുചിരിക്കാന് പോലും തയാറാവില്ല. എന്നാല വാമിഖ അങ്ങനെയല്ല. അടുത്ത് വന്ന് ആലിംഗനം ചെയ്യും. ഹൗ ആര് യൂ, ഗുഡ് എന്ന് ചോദിക്കും. ചിത്രത്തില്‍ ബോള്‍ഡ്, ഫയര്‍ ,കൈന്‍ഡ്, ക്യൂട്ട് ആണ് ചന്ദ്ര. ചന്ദ്രയെപ്പോലെ തന്നെയാണ് വാമിഖ ’ജവഹര്‍ കൂട്ടിച്ചേര്‍ത്തു.
ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാേതശ്വര് സംവിധാനം ചെയ്ത ചിത്രമാണ് ഡിസി. വാമിക ഗബ്ബിയാണ് ചിത്രത്തില്‍ നായിക. സഞ്ജന കൃഷ്ണമൂര്‍ത്തിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.

Comments