എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളിലെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും രണ്ടുമുതൽ മൂന്നുമാസം വരെ കാലതാമസമുണ്ടെന്ന പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷാഭവനിലെത്തിയ അപേക്ഷകരുടെ പരാതികൾ മന്ത്രി നേരിട്ട് കേട്ടറിഞ്ഞു.
കാലതാമസം സംബന്ധിച്ച വിവരം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ തിരുത്തുന്നതിനായി സ്കൂളുകളിൽ അയച്ച് നടപടികൾ പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതാണ് നിലവിലെ കാലതാമസത്തിന് കാരണമെന്ന് പരീക്ഷാഭവൻ ജീവനക്കാർ മന്ത്രിയെ അറിയിച്ചു.
കാലതാമസം ഒഴിവാക്കുന്നതിനായി ഈ നടപടിക്രമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Comments