ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ഉത്തരാഖണ്ഡ് റാലി വേദിയിലെ 'ശുദ്ധീകരണ' ചടങ്ങ് വലിയ വിവാദമാക്കാന്‍ കോണ്‍ഗ്രസ്. ജില്ലാതലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് പ്രകടനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. ഗാന്ധിജിയുടേയും അംബേദ്ക്കറിന്റെയും പ്രതിമകള്‍ക്ക് മുന്നിലായിരിക്കും പ്രതിഷേധം.
വിഷയം ബിജെപിയുടെ ദളിത് വിരുദ്ധതയാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഖാര്‍ഗെയുടെ റാലി കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷം ശ്രീറാം സേന വേദിയില്‍ 'ശുദ്ധീകരണ ഹവനം' നടത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ദളിത്വിരുദ്ധ - ജാതി മനോഭാവങ്ങളാണ് പുറത്തുവരുന്നതെന്നും തങ്ങളുടെ പോഷക സംഘടനകളെ ഉപയോഗിച്ച് അത് പ്രകടിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ചടങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് രാജ്യസഭയില്‍ സംസാരിക്കവെ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംഭവം കടുത്ത മനോവിഷമം ഉണ്ടാക്കിയെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 8-നാണ് ഖാര്‍ഗെ വേദിയില്‍ കോണ്‍ഗ്രസിന്റെ 'വിജയ് ശംഖനാഥ്' റാലിയെ അഭിസംബോധന ചെയ്തത്. രണ്ടുദിവസത്തിന് ശേഷം, ഓഗസ്റ്റ് 10-ന് ശ്രീറാം സേനയിലെ അംഗങ്ങള്‍ ഇതേ സ്ഥലത്ത് 'ശുദ്ധീകരണ ഹവനം' നടത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉത്തരാഖണ്ഡ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം ആരോപണം ബിജെപി തള്ളി രംഗത്ത് വന്നിട്ടുണ്ട്. ശ്രീറാംസേന തങ്ങളുടെ ഭാഗമല്ലെന്നും ബിജെപി പറയുന്നു.
ബി.ജെ.പിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന ആരോപണം കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി അധ്യക്ഷനുമായ ജെ.പി. നദ്ദ തള്ളി. ഇത്തരം പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയം പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം, ഖാര്‍ഗെയുടെ മുറിപ്പെട്ടിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Comments