
നടി ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ആമ്പല്‍ പൂക്കള്‍ക്കിടയില്‍ കേരള സാരിയില്‍ അതിമനോഹരിയാണ് താരം. 44 വയസ്സുകാരിയായ, 3 കുട്ടികളുടെ അമ്മയായ ഒരാളാണ് ഇത് എന്ന് കണ്ടാല്‍ പറയില്ല. പിന്നാലെ നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് ലൈക്കുമായി എത്തി.
തൊണ്ണൂറുകളില്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസില്‍ ആണ് ദിവ്യ ഉണ്ണി. അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും തന്റെ ഡാന്‍സ് സ്‌കൂളുമായി തിരക്കിലാണ് ദിവ്യ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.







Comments