താനും മൗനി റോയിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് നടന് അര്ജുന് ബിജ്ലാനി. തങ്ങള്‍ തമ്മില്‍ 15 വര്‍ഷത്തിലേറെ പഴക്കമുളള ദൃഢമായ സൗഹൃദം മാത്രതമാണുളളതെന്നും മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ച് വ്യക്തിജീവിതത്തെ അപമാനിക്കരുതെന്നും താരം അഭ്യര്‍ഥിച്ചു.
15 വര്‍ഷത്തിലേറെയായി അടുസുഹൃത്തുക്കളായ രണ്ടുപേര്‍ പെട്ടെന്ന് ഒരു ഗോസിപ്പ് പേജിന് ഹെഡ്ലൈന് വേണമെന്നതിനായി പ്രണയത്തിലാകുന്നില്ല. മോശമായ ഒരു ഘട്ടത്തിലൂടെ ഒരു സുഹൃത്ത് കടന്നുപോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കുക എന്നത് സ്വഭാവികമാണ്. അര്ജുന് തന്റെ ഭാര്യ നേഹ സ്വാമിയുമൊത്തുളള ഒരു മാധ്യമ സംവാദത്തിനിടയിലും കാര്യങ്ങള്‍ വ്യക്തമാക്കി.
അന്നത്തെ ഡിന്നറിന് നേഹയും വരേണ്ടതായിരുന്നു. തങ്ങള്‍ കുടുംബസമേതം അടുത്ത സുഹൃത്തുക്കളാണെന്നും അര്ജുന് പറഞ്ഞു. എനിക്ക് ഒരു കുടുംബമുണ്ട്. മാധ്യമങ്ങള്‍ ഇതിലും ഉത്തരവാദിത്വമുളളവരാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേവലം വ്യൂസിനും ലൈക്കുകള്‍ക്കും വേണ്ടി യാതൊരു സത്യവുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും താരം പ്രതികരിച്ചു.
മൗനി റോയിയെ അനാവശ്യമായി ലക്ഷ്യം വെച്ച് അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അര്ജുന് ചൂണ്ടിക്കാണിച്ചു. ഒരു സുഹൃത്ത് പ്രയാസകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അവരെക്കുറിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും വസ്തുതകള്‍ പരിശോധിച്ച ശേഷം മാത്രം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കണമെന്നും അര്ജുന് അഭ്യര്‍ഥിച്ചു.
മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ജുനും മൗനിയും ഡിന്നര്‍ കഴിഞ്ഞ് പുറത്തുവരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാപ്പരാസി പേജുകള്‍ ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രണയ ഗോസിപ്പുകള്‍ ചേര്‍ത്തുളള ക്യാപ്ഷനുകള്‍ നല്‍കിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

Comments