സൂര്യ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും സൂര്യയുടെ സഹോദരനുമായ കാര്‍ത്തി.
സിനിമ കാണുന്നത്രയും സമയം മുഖത്ത് ഒരു ചിരി നിലനിര്ത്തുക്കയും ഹൃദയം സ്നേഹം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന ഒരു നല്ല ഫീല്‍ ഗുഡ് ചിത്രമാണ് ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന് കാര്‍ത്തി എക്സില്‍ കുറിച്ചു. സൂര്യ, മമിത ബൈജു, രാധിക ശരത് കുമാര്‍ എന്നിവരുടെ പ്രകടനങ്ങളെയും കാര്‍ത്തി പ്രശംസിച്ചു.
' വെങ്കി അറ്റ്ലൂരി, എന്തൊരു എഴുത്താണ് ... !! മനോഹരമായ കഥാപാത്രങ്ങളും ഗംഭീര പ്രകടനങ്ങളും. സിനിമ കാണുന്നത്രയും സമയം മുഖത്ത് ചിരി നിലനിര്‍ത്തുകയും ഹൃദയം സ്നേഹം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന ഒരു നല്ല ഫീല്‍ ഗുഡ് ചിത്രം. ഒന്നുകൂടി കാണാന്‍ കൊതിയാവുന്നു....
വിശ്വനാഥ്ആന്ഡ് സണ്‍സിന് ഒത്തിരി അഭിനന്ദനങ്ങള്‍. സൂര്യ, നിങ്ങളുടെ പ്രകടനം വേറെ ലെവല്‍ പാ, ജസ്റ്റ് വൗ. മമിത ബൈജു, നിങ്ങളില്‍ നിറയെ ജീവസ്സുറ്റ ഊര്‍ജ്ജമുണ്ടായിരുന്നു.. സൂപ്പര്‍. രാധിക ശരത്കുമാര്, എത്ര മനോഹരവും ഹൃദ്യവുമായ പ്രകടനം'. എന്നാണ് കാര്‍ത്തിയുടെ വാക്കുകള്‍.

' ലക്കി ഭാസ്കര്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണിത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. മമിത ബൈജു, രവീണ ടണ്ടന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Comments