![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=1920&q=75)
കുവൈത്ത് സിറ്റി: കാറില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് എന്ന ലക്ഷ്യവുമായി തിരുവനന്തപുരം സ്വദേശിയും കുവൈത്ത് പ്രവാസിയുമായ യാത്രികന്‍ ജി.എസ്. മണികുട്ടന്‍. 600-ലധികം ദിവസങ്ങളിലായി 135 രാജ്യങ്ങളിലൂടെ ഏകദേശം രണ്ടര ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പുതിയൊരു ചരിത്രം സൃഷ്ടിക്കുകയാണ് മണികുട്ടന്റെ ലക്ഷ്യം. കാല്‍ നൂറ്റാണ്ട് മുമ്പ് അമേരിക്കന്‍ സഞ്ചാരികളായ ജിം റോജേഴ്‌സും പേജ് പാര്‍ക്കറും ചേര്‍ന്ന് കരസ്ഥമാക്കിയ ഗിന്നസ് ലോക റെക്കോര്‍ഡാണ് നിലവിലുള്ളത്.മൂന്ന് വര്‍ഷം കൊണ്ട് അമേരിക്കന്‍ ദമ്പതികളായ ഇവര്‍ 116 രാജ്യങ്ങളിലായി 2,45,000-ത്തിലധികം കിലോമീറ്ററാണ് (1,52,000 മൈല്‍) സഞ്ചരിച്ചാണ് റെക്കോര്‍ഡ് തീര്‍ത്തത്.ഇത് മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് മണികുട്ടന്റെ സഞ്ചാരം.
നാല് ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കുവൈത്തില്‍ നിന്ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ ഇറാഖ്, തുര്‍ക്കി, ജോര്‍ജിയ, അസര്‍ബൈജാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും തുര്‍ക്കിയിലെത്തും. തുടര്‍ന്ന് ഷെന്‍ഗന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് റഷ്യ, യുകെ എന്നീ രാജ്യങ്ങളിലൂടെ മൊറോക്കോ വഴി ആഫ്രിക്കയിലേക്ക് പ്രവേശിക്കും.
രണ്ടാം ഘട്ടത്തില്‍ ആഫ്രിക്കയിലെ 48 രാജ്യങ്ങളില്‍ 40 രാജ്യങ്ങളിലൂടെ യാത്ര ചെയ്യുമെന്ന് മണികുട്ടന്‍ 'മംഗള'ത്തോട് പറഞ്ഞു.
മൂന്നാം ഘട്ടത്തില്‍ അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍ വഴി അലാസ്‌കയിലെത്തും.
നാലാം ഘട്ടത്തില്‍ ദുബായ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ലെബനന്‍, ഈജിപ്ത്, ഒമാന്‍ വഴി ഇറാനിലെത്തും. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, മംഗോളിയ, ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന യാത്രയില്‍ നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്.
ഇത് ഒരു സാധാരണ വിനോദയാത്രയല്ല. മറിച്ച്, ദീര്‍ഘദൂര ഡ്രൈവിങ്, വിവിധ രാജ്യങ്ങളിലെ അതിര്‍ത്തി കടക്കല്‍, റോഡ് സാഹചര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വാഹന പരിപാലനം, കടല്‍മാര്‍ഗം വാഹനം മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്.
പ്രത്യേകിച്ച്, പല രാജ്യങ്ങളിലേക്കുമുള്ള വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങളും വെല്ലുവിളിയാണ്. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ വിസ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ ലഭിച്ചത് നാല് ദിവസത്തേക്കുള്ള വിസയാണ്. അതാവട്ടെ, അടുത്ത മാസം 4 മുതല്‍ 7 വരെ മാത്രമാണ്. അതിന് മുമ്പ് അവിടെ എത്തുകയെന്ന സാഹസികതയും തന്റെ മുന്നിലുള്ള മറ്റൊരു കടമ്പയാണെന്ന് മണികുട്ടന്‍ പറയുന്നു.
സുസുക്കി ജിംനിയാണ് 135 രാജ്യങ്ങളിലേക്കുള്ള മണികുട്ടന്റെ 'തേര്'. യാത്രാപ്രേമം കൊണ്ട് 15 വര്‍ഷം മുമ്പാണ് ഇത്തരമൊരു സാഹസത്തിന് തുനിഞ്ഞത്.
ലോകയാത്രയ്ക്ക് വലിയ സാമ്പത്തിക ചെലവാണ് വരുന്നത്. 25,000-ലധികം ലിറ്റര്‍ പെട്രോള്‍ വേണ്ടിവരും. കൂടാതെ വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഭക്ഷണം തുടങ്ങിയ ചെലവുകളും വേറെയുണ്ട്. താമസം വാഹനത്തില്‍ തന്നെയാക്കുകയാണ് പതിവെന്ന് മണികുട്ടന്‍ പറഞ്ഞു. ഗിന്നസ് റെക്കോര്‍ഡ് യാത്രയില്‍ 99 ദിവസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് ഹോട്ടലില്‍ താമസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യാത്രച്ചെലവിനായി സ്‌പോണ്‍സര്‍ഷിപ്പിന് ശ്രമിച്ചെങ്കിലും ഫലപ്രദമായിട്ടില്ലെന്നും മണികുട്ടന്‍ പറഞ്ഞു.

ഗിന്നസ് റെക്കോര്‍ഡ്
അന്താരാഷ്ട്ര യാത്രയ്ക്ക് ആത്മവിശ്വാസം നല്‍കിയത് ഇന്ത്യയിലുടനീളം നടത്തിയ മണികുട്ടന്റെ റെക്കോര്‍ഡ് യാത്രയാണ്. 2023 ഓഗസ്റ്റ് 13-ന് തിരുവനന്തപുരത്തെ ചെറിയകൊണ്ണിയില്‍ നിന്ന് ആരംഭിച്ച യാത്ര 99 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി ലക്ഷ്യം നേടുകയായിരുന്നു.
69,207 കിലോമീറ്ററാണ് അന്ന് മണികുട്ടന്‍ കാറില്‍ സഞ്ചരിച്ചത്. 22 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ടായിരുന്നു യാത്ര. 2015 മോഡല്‍ മഹീന്ദ്ര XUV500 ആയിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചത്.
ഒരു രാജ്യത്തിനുള്ളില്‍ കാര്‍ ഉപയോഗിച്ച് നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയെന്ന നേട്ടമാണ് സ്വന്തമാക്കിയത്. രണ്ട് പേര്‍ 155 ദിവസംകൊണ്ട് 55,800 കിലോമീറ്റര്‍ സഞ്ചരിച്ച് നേടിയ ഗിന്നസ് റെക്കോര്‍ഡാണ് മണികുട്ടന്‍ ഒറ്റയ്ക്ക് മറികടന്നത്.

മുന്‍ യാത്രയില്‍ നേടിയ അനുഭവങ്ങളും ദീര്‍ഘദൂര ഡ്രൈവിങ്ങിലെ പരിചയവും പുതിയ ദൗത്യത്തിന് വലിയ കരുത്തായിരിക്കുമെന്ന് മണികുട്ടന്‍ പറയുന്നു.
യാത്രാവിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കുവൈത്തിലെ ഇന്ത്യന്‍ എംബസി മണികുട്ടനെ വിളിപ്പിച്ചു. തുടര്‍ന്ന് അംബാസഡര്‍ പരമിത ത്രിപതി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മണികുട്ടനോട് യാത്രാവിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.
ഓഗസ്റ്റ് 15-ന് വൈകുന്നേരം 5 മണിക്ക് കുവൈത്ത് ടവറിന് മുന്നില്‍ നിന്ന് മണികുട്ടന്റെ ചരിത്രയാത്രയ്ക്ക് തുടക്കമാകും.വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) കുവൈത്ത്, 4x4 എന്ന സംഘടനയിലെ അംഗമാണ് മണികുട്ടന്‍. ഇവരുടെ നേതൃത്വത്തിലാണ് ഫ്‌ലാഗ് ഓഫ് പരിപാടി സംഘടിപ്പിക്കുന്നത്.

Comments