കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് എത്തിയ മകന് പിതാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. കോഴിക്കോട് നടന്ന സംഭവത്തില്‍ മകന് അഭിരാമി (28)നെ മെഡിക്കല്‍കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 12.30 യ്ക്കാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ടത് പിതാവ് ശശിധരന് നായരാ(61) ണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനായി സൂക്ഷിച്ചിട്ടുണ്ട്..
മദ്യപാനിയായ അഭിരാം കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തുകയും വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും ആയിരുന്നു. ഇതിനിടയില്‍ പിതാവ് ശശിധരന് നായരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അഭിരാം പിതാവിനെ തലയില്‍ ശക്തമായി അടിക്കുകയും ശശിധരന് നായര്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.
ശശിധരന് നായരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് വീട്ടിലെത്തി അഭിരാമിനെ അറസറ്റ് ചെയ്യുകയായിരുന്നു. അഭിരാം സ്ഥിരം പ്രശ്നക്കാരനാണ്. ഇയാള്‍ മിക്കവാറും മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നയാളണെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം നടത്തും.

Comments