
പാറ്റ്ന: ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച പുലര്ച്ചെ ക്ഷേത്രദര്ശനത്തിനായുള്ള തിക്കിലും തിരക്കിലും പെട്ട് ആറുപേര് മരിച്ചു. അനേകം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് പുറത്തായിരുന്നു സംഭവം. രാവിലെ 6.30-നും 6.45-നും ഇടയില് രണ്ട് ട്രെയിനുകള് എത്തിയതിനെ തുടര്ന്നുണ്ടായ തിരക്കിലായിരുന്നു ദുരന്തം.
ആരാധനയ്ക്കായി വന്തോതില് ഭക്തര് തടിച്ചുകൂടുകയായിരുന്നു. ആളുകള് കൂടിയതോടെ ക്ഷേത്ര വളപ്പില് തിക്കും തിരക്കും കടുത്ത പരിഭ്രാന്തിയും ഉടലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭരണഘടനാ-നേതൃത്വ ഉദ്യോഗസ്ഥര് സ്ഥലത്തെത്തുകയും രക്ഷാപ്രവര്ത്തനങ്ങള്ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്ക്ക് മേല്നോട്ടം വഹിക്കുകയും ചെയ്തു.
അധികാരികള് നിലവിലെ സാഹചര്യം തുടര്ച്ചയായി നിരീക്ഷിച്ചുവരികയാണ്. മുന്പെങ്ങുമില്ലാത്ത വിധം ഭക്തരുടെ തിരക്ക് വര്ധിച്ചതാണ് ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകരാന് കാരണമായതെന്ന് ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.







Comments