തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിനെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ശക്തമായ ഇടപെടലുമായി ഗവര്‍ണര്‍. വിസിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, സംസ്ഥാന പോലീസ് മേധാവിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി. ഗവര്‍ണര്‍ ഡിജിപിയെ നേരിട്ട് വിളിപ്പിക്കുന്നത് അപൂര്‍വ്വമായ ഒന്നാണ്.
അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും, ക്യാമ്പസുകളില്‍ ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. വിസിയുമായി നേരിട്ട് ആശയവിനിമയം നടത്തിയ ഗവര്‍ണര്‍, വിഷയം വിശദീകരിച്ച് രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ശരീരഉപദ്രവം ഏല്പ്പിച്ചതിനുമെതിരെ തുടര്‍ന്ന് സിസാ തോമസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ കാലടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും നാല് എസ്എഫ്ഐ പ്രവര്‍ത്തകരായ മെവിന്‍, യദുകൃഷ്ണന്, ബേസില്‍, വിജേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 13-ന് കാലടി സര്‍വകലാശാലയില്‍ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിനിടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഉപരോധിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. കൂടാതെ ഔദ്യോഗിക വാഹനം തകര്‍ത്തതായും ആരോപണമുണ്ട്.

Comments