അച്ഛനും സംവിധായകനുമായ ഡേവിഡ് ധവാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം വരുണ്‍ ധവാന്. ഞായറാഴ്ചയായിരുന്നു ഡേവിഡ് ധവാന്റെ 75 ാം പിറന്നാള്‍. അച്ഛനെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു നില്ക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് വരുണ്‍ ആശംസകള്‍ നേര്‍ന്നത്.
'ഏറ്റവും കൂളായ അച്ഛന് പിറന്നാള്‍ ആശംസകള്‍.. 75 ഹാര്‍ഡ്' എന്നാണ് ചിത്രത്തിന് വരുണ്‍ നല്കിയ ക്യാപ്ഷന്‍. ഡേവിഡിനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നടി കരിഷ്മ കപൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകളുമായി രംഗത്തെത്തി.

ഡേവിഡിന്റെ പല ചിത്രങ്ങളിലും വരുണ്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 2014-ല്‍ പുറത്തിറങ്ങിയ 'മൈ തേര ഹിറോ' ആണ് വരുണ്‍ അച്ഛന്റെ സംവിധാനത്തില്‍ ചെയ്ത ആദ്യ ചിത്രം. 2017-ല്‍ ഹിറ്റ് ചിത്രമായ 'ജുഡ്വ'യുടെ റീമേക്കിലും ഇവര്‍ ഒന്നിച്ചു. ഗോവിന്ദ നായകനായ 1995 ക്ലാസിക് ചിത്രം 'കൂലി നമ്പര്‍ 1'ന്റെ റീമേക്കിലും വരുണ്‍ നായകനായി. ഈ വര്‍ഷം പുറത്തിറങ്ങിയ 'ഹേ ജവാനി തോ ഇഷ്ക് ഹോന ഹേ' എന്ന റൊമാന്റിക് എന്റര്ടൈനറിലും വരുണും ഡേവിഡും വീണ്ടും ഒന്നിച്ചിരുന്നു.

Comments