അതിവേഗ വാഹനങ്ങൾ കടന്നുപോകുന്ന എക്സ്പ്രസ് വേകളിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകാം. എന്നാൽ വാഹനങ്ങൾക്ക് പകരം ഒരു കുതിര റോഡിലൂടെ പാഞ്ഞുപോകുന്ന കാഴ്ച കണ്ടതോടെ യാത്രക്കാരും അമ്പരന്നു. ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയിൽ നിന്നുള്ള ഈ അസാധാരണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ഉന്നാവോയ്ക്ക് സമീപമാണ് കുതിര അപ്രതീക്ഷിതമായി എക്സ്പ്രസ് വേയിൽ പ്രവേശിച്ച് ഓടിയത്. അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ കുതിര റോഡിലൂടെ പാഞ്ഞതോടെ ഡ്രൈവർമാർ വേഗം കുറയ്ക്കേണ്ടിവന്നു. കുതിരയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയും ഇതോടെ ഉയർന്നു.
വിവരം ലഭിച്ചതിന് പിന്നാലെ എന്‍എച്ച്എഐ പെട്രോള്‍ സംഘം കുതിരയെ റോഡിൽ നിന്ന് മാറ്റാൻ പിന്നാലെ കൂടുകയായിരുന്നു. പട്രോൾ വാഹനത്തിൽ നിന്ന് ജീവനക്കാരൻ നീളമുള്ള വടി ഉപയോഗിച്ച് കുതിരയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. എന്നാൽ കുതിര ഓട്ടം നിർത്താതെ മുന്നോട്ട് പോയതോടെ സംഘത്തിന് ഏകദേശം ഏഴ് മുതൽ എട്ട് കിലോമീറ്റർ വരെ പിന്തുടരേണ്ടിവന്നു.
ഒടുവിൽ ലാൽഗഞ്ച് ബൈപാസിന് ഏകദേശം രണ്ട് കിലോമീറ്റർ മുമ്പ് കുതിരയെ എക്സ്പ്രസ് വേയിൽ നിന്ന് മാറ്റാൻ സംഘത്തിന് സാധിച്ചു. സംഭവത്തിൽ വലിയ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതിവേഗ റോഡിലേക്ക് മൃഗങ്ങൾ പ്രവേശിക്കുന്നത് വാഹനയാത്രക്കാർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാണെന്ന ചർച്ചയാണ് ഉയരുന്നത്. മൃഗങ്ങൾ റോഡിലേക്ക് കടക്കാതിരിക്കാൻ വേലികളും ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളുടെ പരിപാലനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Comments