
ടെലിവിഷന്‍ സീരിയല്‍ താരവും ബിഗ് ബോസ് സീസണ് 7 വിജയിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരന്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി.
ഗോള്‍ഡന്‍ കളറിലുളള ലഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ് മുണ്ടിനൊപ്പം ഗോള്‍ഡന്‍ കളര്‍ കുര്‍ത്തിയണിഞ്ഞാണ് വിവാഹമണ്ഡപത്തില്‍ എത്തിയത്.
വിവാഹവാര്‍ത്തകള്‍ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിവാഹതീയതി അനുമോള്‍ പുറത്തുവിട്ടിരനുന്നില്ല. തിങ്കളാഴ്ചയാണ് ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന അടിക്കുറിപ്പോടെ അനുമോള്‍ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഭുവനേഷ് രാജേന്ദിര്‍ എന്നാണ് വരന്റെ മുഴുവന്‍ പേര്. നടനും മോഡലുമാണ്. തന്നെ സ്നേഹിക്കുന്നവര്‍ക്കും, തന്റെ നല്ലത് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കും എന്നാണ് അനുമോള്‍ പറഞ്ഞിട്ടുളളത്. വെറുക്കുന്നവര്‍ക്ക് എല്ലാ വിവരങ്ങളും നേരത്തെ കിട്ടേണ്ട എന്ന് കരുതിയാണ് കല്യാണത്തെ കുറിച്ചോ വരനെ കുറിച്ചോ ഒന്നും വെളിപ്പെടുത്താത്തത് എന്നും അനുമോള്‍ പറഞ്ഞു.
സ്റ്റാര്‍ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോള്‍ ശ്രദ്ധേയയായത്. സത്യ എന്ന പെണ്‍കുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും അനുമോള്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ബിഗ് ബോസ് സീസണ് ഏഴിലെ വിജയിയായും അനുമോള്‍ ശ്രദ്ധ നേടിയിരുന്നു.







Comments