രാംപൂർ: ഭൂമി വിൽക്കാൻ തടസ്സം നിന്ന ഭാര്യയെ ഭർത്താവ് രഹസ്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. മാതാപിതാക്കളിൽ നിന്ന് ലഭിച്ച ഭൂമി വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം നടന്നത്.
13 വർഷം മുമ്പ് വിവാഹിതരായ നസ്റീൻ, ഇസ്രാർ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. ഭൂമി വിറ്റാൽ അഞ്ച് മക്കളുടെയും ഭാവി പ്രതിസന്ധിയിലാകുമെന്ന് നസ്റീൻ ഭയപ്പെട്ടിരുന്നു. ഭൂമി വിൽക്കണമെന്ന ആവശ്യവുമായി ഇസ്രാർ നസ്റീനെ നിരന്തരം ഭീഷപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഇസ്രാർ നസ്രീന്റെ കൈകൾ ബന്ധിച്ച ശേഷം ഇലക്ട്രിക് വയർ സ്വകാര്യഭാഗങ്ങളിലേക്ക് കടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നസ്റീന്റെ ശരീരത്തിൽ പലയിടത്തും വൈദ്യുതാഘാതമേറ്റതുപോലുള്ള പൊള്ളലുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലും വൈദ്യുതാഘാതമേറ്റതിന്റെ പാടുകളുണ്ടെന്ന് രാംപൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അനുരാഗ് സിംഗ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ ഇസ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. നസ്റീന്റെ കുടുംബാംഗങ്ങളുടെ പരാതിയിൽ മറ്റ് ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Comments