പിറന്നാള്‍ ദിനത്തില്‍ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കാനായി ആരാധകര്‍ അവരുടെ വീടിന് ചുറ്റും തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തില് വീടിന് പുറത്ത് തടിച്ചുകൂടുന്ന ആരാധകരെ കാണുന്ന ശീലം അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കുകയാണ് നടന് യഷ്. 'ആപ് കി അദാലത്ത'് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
കരിയറിന്റെ തുടക്കകാലത്ത് ആരാധകരുടെ സ്നേഹം വലിയ സന്തോഷമാണ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭയമുണ്ടാക്കുകയും തീരുമാനങ്ങള്‍ മാറ്റാന്‍ കാരണമാവുകയും ചെയ്തു എന്നാണ് യഷ് പറയുന്നത്.
കടുത്ത ആരാധനയെ തുടര്‍ന്ന് ഒരു ആരാധകന് ജീവനൊടുക്കിയ സംഭവം വലിയ വേദനയാണുണ്ടാക്കിയത്. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ താന്‍ പെരുമാറിയാല്‍, അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് യഷ് വ്യക്തമാക്കി.
ആരാധകര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട താരങ്ങളെ കാണാനായി സമയം കളയരുതെന്നും പകരം സ്വന്തം ജീവിത്തതില്‍ എന്തെങ്കിലും വലുത് നേടാന്‍ ശ്രദ്ധിക്കണമെന്നും യഷ് ഓര്‍മ്മിപ്പിച്ചു. ജനുവരി 8-നാണ് യഷിന്റെ ജന്മദിനം. ' ടോക്സിക്' ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുളള പുതിയ ചിത്രം.

Comments