സിനിമാ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടി തൃഷ. താരവുമായി അടുപ്പമുളള വൃത്തങ്ങളാണ് സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി വര്‍ഷത്തില്‍ കുറച്ചു സിനിമകളില്‍ മാത്രമേ തൃഷ അഭിനയിക്കാറുളളൂ. നേരത്തേ കരാര്‍ ഒപ്പുവെച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം തത്കാലം അഭിനയരംഗത്തുനിന്നും ഇടവേളയെടുക്കാനാണ് ആലോചിക്കുന്നത്.
അതേസമയം സിനിമാ നിര്‍മാണത്തിലേക്ക് കടക്കുകയാണെന്നും വിവരമുണ്ട്. തൃഷ രാഷ്ട്രീയത്തിലെത്തുമെന്നുളള അഭ്യൂഹവും ശക്തമാണ്. അവര്‍ രാഷ്ട്രീയത്തില്‍ എത്തണമെന്നാവശ്യപ്പെട്ട് അടുത്തിടെ മധുരയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു.
സൂര്യ നായകനായെത്തിയ കറുപ്പ് എന്ന ചിത്രമാണ് തൃഷയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗര്‍ജനൈ, ചതുരംഗ വേട്ടൈ-2 എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. തെലുങ്കില്‍ വിശ്വംഭരയാണ് തൃഷയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.

Comments