മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ൽ നിന്ന് എട്ട് അടി നീളമുള്ള ഒരു ചേരയെ പിടികൂടി. ഇന്നലെ രാത്രി എട്ട് മണിയോടെ ബംഗ്ലാവിൽ രണ്ട് പാമ്പുകളെ കണ്ടെത്തിയിരുന്നു. തുടർന്ന് പാമ്പ് പിടുത്തക്കാരനായ വിക്കി ദുബെയെ വിവരമറിയിക്കുകയായിരുന്നു.
മന്നത്തിലെത്തിയ ദുബെ, ലോൺ ഭാഗത്തുനിന്നും ഏകദേശം എട്ട് അടി നീളമുള്ള ഇന്ത്യൻ റാറ്റ് സ്നേക്ക് എന്ന ചേരയെ പിടികൂടി. വിഷമില്ലാത്ത പാമ്പിനെ വനം വകുപ്പിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം സുരക്ഷിതമായി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ദുബെ വിവരം അറിയിച്ചിരുന്നു. എന്നാൽ, രണ്ട് പാമ്പുകളിൽ ഒന്നിനെ കണ്ടെത്താനായില്ല. ആളനക്കം മൂലം രണ്ടാമത്തെ പാമ്പ് രക്ഷപെട്ടിരിക്കാമെന്ന് ദുബെ പറയുന്നു. രാത്രി വൈകുവോളം ഇതിനായി തെരച്ചിൽ നടത്തിയിരുന്നു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ. സുഹാന ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Comments