നടി, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു നേട്ടം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. എല്‍എല്‍ബി ബിരുദമെടുത്ത് അഭിഭാഷകയായി മാറിയ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ സാന്ദ്ര പങ്കുവച്ചത്.
"എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ പോലും ഞാൻ ഒരു അഭിഭാഷകയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ നമ്മളെ കൊണ്ടുപോകാൻ ജീവിതത്തിന് മനോഹരമായൊരു കഴിവുണ്ട്.
വർഷങ്ങളായി എന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ സിനിമാ ബിസിനസ്സിനൊപ്പം തന്നെ, ജീവിതത്തിന്റെ പിൽക്കാലത്ത് നിയമരംഗത്തും എന്റെ കരിയർ കെട്ടിപ്പടുത്തുകൊണ്ട് പൂർണ്ണമായും പുതിയൊരു അധ്യായത്തിലേക്ക് കാൽവെക്കാൻ ഞാൻ തീരുമാനിച്ചു.
ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളുടെ കുറവുണ്ട്; എങ്കിലും ഇവിടെ നിൽക്കുന്ന ഓരോ വ്യക്തിയും ഈ നാളുകളിൽ എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളുടെ പ്രതിനിധികളാണ്. പുതിയ തുടക്കങ്ങൾക്കും പുതിയ സ്വപ്നങ്ങൾക്കും ഒരു പുതിയ യാത്ര...," സാന്ദ്ര കുറിച്ചു.

ബെംഗ്ലൂരൂവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ നിന്നാണ് സാന്ദ്ര എല്‍.എല്‍.ബി ബിരുദം പാസായത്. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിബിഎയില്‍ ബിരുദം നേടിയ സാന്ദ്ര, ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തബിരുദ ധാരിയാണ്.

Comments