
നളന്ദ: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം സോപ്പുപൊടി ചേർത്തതിനെ തുടർന്ന് ബിഹാറിലെ ഒരു സ്കൂളിലെ 36 വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത. ഉപ്പിന്റെയും സോപ്പുപൊടിയുടെയും പാത്രങ്ങൾ അടുക്കളയിൽ ഒരേ സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. പാചകക്കാരൻ ഉപ്പാണെന്ന് കരുതി ഭക്ഷണത്തിൽ അബദ്ധത്തിൽ സോപ്പുപൊടി ചേർക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നളന്ദയിലെ നൂർസരായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പറാസിയിലെ മിഡിൽ സ്കൂളിലാണ് സംഭവം നടന്നത്. സംഭവം നടന്നത്. സോപ്പുപൊടി കലർന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ട 36 പെൺകുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാർത്ഥികളെ ഷെരീഫ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിശ്ചിത മെനു അനുസരിച്ച് ഒരു എൻജിഒയാണ് സോയാബീൻ അടങ്ങിയ ഉച്ചഭക്ഷണം നൽകിയതെന്ന് പ്രിൻസിപ്പൽ ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു. ചില കുട്ടികൾ ഭക്ഷണത്തിന് ഉപ്പ് കുറവാണെന്ന് പരാതിപ്പെട്ടുവെങ്കിലും കൂടുതൽ കുട്ടികളും ഭക്ഷണം കഴിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.







Comments