ഇറ്റലിയിലെ പ്രശസ്തമായ ലേക്ക് കോമോയിൽ അവധി ആഘോഷിച്ച് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്തും. തങ്ങളുടെ മനോഹരമായ യാത്രാചിത്രങ്ങൾ മിറ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ലേക്ക് കോമോയുടെ പ്രകൃതിഭംഗി തുളുമ്പുന്ന പശ്ചാത്തലത്തിൽ ബോട്ട് യാത്രയിൽ എടുത്ത ചിത്രങ്ങളാണ് മിറ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫ്ലോറൽ ഡ്രസ്സും സൺഗ്ലാസും ധരിച്ച് അതീവ സുന്ദരിയായാണ് മിറ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഷാഹിദിനൊപ്പമുള്ള ചിത്രങ്ങളും മിറ പങ്കുവെച്ചിട്ടുണ്ട്.
‘ജീവിതത്തിന്റെ മാധുര്യമുള്ള നിമിഷങ്ങൾ ’എന്നാണ് ചിത്രങ്ങൾക്ക് മിറ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തിയത്. നടി സാമന്ത റൂത്ത് പ്രഭു ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. 'പ്രിയപ്പെട്ട ദമ്പതികൾ ഒടുവിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു' എന്നും 'ഷാഹിദിനൊപ്പമുള്ള ചിത്രം വളരെ മനോഹരമാണ്' എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

2015-ലാണ് മിറയെ ഷാഹിദ് വിവാഹം കഴിച്ചത്. വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. മിഷ കപൂർ, സെയ്ൻ കപൂർ എന്നിവരാണ് മക്കൾ.കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഷാഹിദും മിറയും പങ്കുവയ്ക്കാറുണ്ട്.

Comments