More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജന്തര്‍മന്ദറില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഡല്‍ഹിപോലീസ് ഉപയോഗിച്ചു ; ഡേറ്റാബേസ് എവിടെ നിന്നാണെന്ന് തൃണമൂല്‍

Authored by Web Desk | Last updated: 19 Aug 2026, 11:34 AM | 1 min read

Print
ജന്തര്‍മന്ദറില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഡല്‍ഹിപോലീസ് ഉപയോഗിച്ചു ; ഡേറ്റാബേസ് എവിടെ നിന്നാണെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചെന്ന ആക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഡല്‍ഹി പൊലീസ് ഉപയോഗിക്കുന്ന ഡാറ്റാബേസുകളുടെ ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്് സാകേത് ഗോഖലെ രംഗത്ത് വന്നു.

ശക്തമായ വിമര്‍ശനമാണ് അദ്ദേഹം 'എക്സ്' പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ആരാണ് വിവരങ്ങള്‍ കൈമാറിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കിടെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതായി ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ വഴി ഒരാളെ തിരിച്ചറിയണമെങ്കില്‍, പൗരന്മാരുടെ ഫോട്ടോകളും വിശദാംശങ്ങളുമടങ്ങുന്ന ഒരു അടിസ്ഥാന വിവരശേഖരം ആവശ്യമാണ്. ഡല്‍ഹി പൊലീസിന് ഈ വിവരശേഖരം എവിടെ നിന്നാണ് ലഭിച്ചത്?' ഗോഖലെ ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക ഡല്‍ഹി പൊലീസിന് കൈമാറിയതായി വ്യക്തമാക്കുന്ന 2020 ലെ വിവരാവകാശരേഖയെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതായി ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ വിവാദം ഉയര്‍ന്നത്.

കുറ്റവാളികളെയും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും തിരിച്ചറിയാന്‍ മാത്രമാണ് ഉപയോഗിച്ചതെന്നും അല്ലാതെ സാധാരണ പ്രതിഷേധക്കാരെ നിരീക്ഷിക്കാനല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി വലിയ ജനക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ വര്‍ഷങ്ങളായി ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഈ സംവിധാനം ക്രിമിനല്‍ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും, തിരക്കുള്ള സ്ഥലങ്ങളില്‍ കടന്നുകൂടാന്‍ ശ്രമിക്കുന്ന കുറ്റവാളികളെയോ സാമൂഹിക വിരുദ്ധരെയോ തിരിച്ചറിയാന്‍ മാത്രമാണ് ഇതെന്നും ഡല്‍ഹി പൊലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രഹസ്യമായി നിരീക്ഷിക്കുന്നു എന്ന ആരോപണം പൊലീസ് നിഷേധിച്ചു. പ്രതിഷേധ സ്ഥലങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്റെയും ബയോമെട്രിക് നിരീക്ഷണത്തിന്റെയും ഉപയോഗത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഈ വിഷയം വലിയ പ്രാധാന്യം നേടിയിട്ടുണ്ട്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, സ്മാര്‍ട്ട് നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം എന്നിവ ലംഘിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമനിര്‍മ്മാണമില്ലെന്ന കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചു.

Tags

  • jantar mantar
  • delhi police

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി

photo ; facebook

സ്റ്റാലിന്‍റെ സുരക്ഷ വെട്ടിക്കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക്

ക്ഷേത്രങ്ങളിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നും എടുത്തുകൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

ക്ഷേത്രങ്ങളിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നും എടുത്തുകൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവിലല്ല, പൂക്കളം തട്ടിത്തെറിപ്പിച്ചത് പാലാരിവട്ടത്ത്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്

ബെംഗളൂരുവിലല്ല, പൂക്കളം തട്ടിത്തെറിപ്പിച്ചത് പാലാരിവട്ടത്ത്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്

ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ് അടക്കമുള്ള അധിക ചാർജുകൾക്ക് നിയന്ത്രണം; കുവൈത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമം

ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ് അടക്കമുള്ള അധിക ചാർജുകൾക്ക് നിയന്ത്രണം; കുവൈത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമം

photo ; facebook

ഉസ്ബെക്കിസ്ഥാനിൽ മോദി; മിര്‍സിയോയേവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച

Comments