ഒരു തർക്കം ഒടുവിൽ സിനിമയെ വെല്ലുന്ന പോലീസ് ചേസിലേക്ക് മാറിയാൽ എന്തായിരിക്കും കാഴ്ച? ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ ഉടമയുമായി തർക്കിച്ച ജെസിബി ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞതും പിന്നാലെ പോലീസ് നടത്തിയ പിന്തുടരലുമാണ് ഇപ്പോൾ വൈറലാകുന്നത്.
ഓഗസ്റ്റ് 15-നാണ് ജെസിബി ഉടമയും ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. തുടർന്ന് ഉടമ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഡ്രൈവർ ജെസിബിയുമായി കടന്നുകളയുകയായിരുന്നു. ഖല്ലിക്കോട്ട്, രംഭ, പുരുഷോത്തംപൂർ, കബിസൂര്യനഗർ എന്നീ നാല് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ചേർന്നാണ് ഇയാളെ പിന്തുടർന്നത്.
പോലീസ് വിവിധയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ജെസിബി തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ല. ബാരിക്കേഡുകൾ ഇടിച്ചുതകർത്ത് അതിവേഗത്തിൽ മുന്നോട്ടുപോയതോടെ ചേസ് കൂടുതൽ നാടകീയമായി. ഒടുവിൽ ഗുഡിയാലിക്ക് സമീപം ജെസിബി ഉപേക്ഷിച്ച് ഡ്രൈവർ കാൽനടയായി രക്ഷപ്പെടുകയായിരുന്നു.
പോലീസ് പിന്നീട് ജെസിബി കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. പോലീസിനെ വെട്ടിച്ച് ബാരിക്കേഡുകൾ തകർത്ത് ജെസിബിയുമായി പാഞ്ഞുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

Comments