ദോശ കഴിക്കുന്നത് മലയാളികൾക്കും ഇന്ത്യക്കാർക്കും അത്ര പരിചയപ്പെടുത്തേണ്ട കാര്യമല്ല. എന്നാൽ ദോശ കഴിക്കാൻ പോലും പ്രത്യേക എറ്റിക്കറ്റ് പഠിപ്പിക്കുന്ന ഒരാളുടെ വീഡിയോ എത്തിയതോടെ, സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ഈ വിചിത്രമായ ഭക്ഷണരീതി.
വൈറലായ വീഡിയോയിൽ ഒരു എറ്റിക്കറ്റ് പരിശീലകൻ ഫോർക്കും സ്പൂണും ഉപയോഗിച്ച് ദോശ കഴിക്കുന്ന രീതിയാണ് കാണിക്കുന്നത്. ആദ്യം ദോശയുടെ ഇരുവശവും മടക്കി നടുവിലേക്ക് കൊണ്ടുവരുന്നു. പിന്നീട് സ്പൂൺ ഉപയോഗിച്ച് ദോശയിൽ നിന്ന് ചെറിയ കഷണം മുറിച്ചെടുത്ത് ഫോർക്കിന്റെ സഹായത്തോടെ കഴിക്കുകയാണ് ചെയ്യുന്നത്. ഔപചാരികമായ ഡൈനിംഗ് സാഹചര്യങ്ങളിൽ ദോശ കഴിക്കേണ്ട രീതിയാണിതെന്നാണ് പരിശീലകന്റെ വിശദീകരണം.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദോശ പോലുള്ള പരമ്പരാഗത ഇന്ത്യൻ ഭക്ഷണം കഴിക്കാൻ പോലും ഇത്തരം നിയമങ്ങൾ വേണമോയെന്നാണ് പലരും ചോദിക്കുന്നത്. ഇന്ത്യൻ ഭക്ഷണം ഇന്ത്യൻ രീതിയിൽ തന്നെ കഴിക്കുന്നതാണ് ഏറ്റവും സ്വാഭാവികമെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, ഔപചാരികമായ ഡിന്നറുകളിലും റെസ്റ്റോറന്റുകളിലും കട്ട്ലറി ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് സൗകര്യപ്രദമാണെന്ന് ചൂണ്ടിക്കാട്ടി ചിലർ വീഡിയോയെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ‘ദോശ കഴിക്കാനും എറ്റിക്കറ്റ് ക്ലാസോ?’ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ കൂടുതലായി ഉയരുന്നത്. വ്യത്യസ്തമായ ഭക്ഷണരീതി കാണിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

Comments