കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ സിയാന്റെ 'കുട്ടി സഖാവ്' എന്ന അക്കൗണ്ടിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമസ്ത. 'അരുത്, മുഹമ്മദ് സിയാനെ വില്‍ക്കരുതെ'ന്ന തലക്കെട്ടില്‍ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്എഫിന്റെ മുഖപത്രം രിസാലയിലെ ലേഖനത്തിലാണ് വിമര്‍ശനം. സിയാനെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചത് മാതാപിതാക്കളാണെങ്കില്‍ തിരുത്തണമെന്നും കൃത്യമായ ശിക്ഷണത്തിലൂടെ സിയാന്‍ കുട്ടിയാവേണ്ടതുണ്ടെന്നും ലേഖനത്തില്‍ സമസ്ത പറഞ്ഞു.
മുതിര്‍ന്നവര്‍ക്ക് ആര്‍ത്ത് ചിരിക്കാന്‍ കുഞ്ഞുനാവില്‍ നിന്ന് വലിയ വാക്കുകള്‍ പുറന്തള്ളരുത്. രാഷ്ട്രീയത്തിന് ആളെക്കൂട്ടാന്‍ സിയാനെ ഉപയോഗിക്കുന്നത് കുട്ടിക്ക് മനസിലാകുന്നില്ല. സിയാന്റെ കവിളില്‍ക്കുത്തി കരയിക്കാതെ മുതിര്‍ന്നവര്‍ ഇക്കാര്യം അവനെ പറഞ്ഞ് മനസിലാക്കണം. എന്ന അക്കൗണ്ട് മെറ്റ പൂട്ടിയത് അവരുടെ തീരുമാനമാണെന്നും പറഞ്ഞു. ചെങ്കൊടിയും ആ കൊടി പേറുന്ന രാഷ്ട്രീയവും ഒരു 13കാരന്റെ വ്യവഹാരവിഷയമല്ല. സിയാനെ ആഘോഷിച്ച അശോകന്‍ ചെരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഷെയറെന്റിങ് എന്ന വാക്ക് എഴുതി പഠിക്കണം. സിയാന്‍ എന്ന 13കാരന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണെന്നും ലേഖനത്തില്‍ വിലയിരുത്തുന്നു.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ കമന്റ് ഇട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു. പിന്നാലെ സിയാനെ പിണറായി വിജയന്‍ വീഡിയോ കോള്‍ വിളിക്കുകയും പി ജയരാജന്‍ സിയാനെയും കൂട്ടുകാരെയും നേരിട്ടെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Comments