നൽഗൊണ്ട: തെലങ്കാനയിലെ നൽഗൊണ്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഒരു സ്വകാര്യ സ്കൂൾ ഡയറക്ടറെ അവരുടെ വസതിയിൽ വെച്ച് കുത്തിക്കൊന്നതായി ആരോപണം. സംഭവം നടക്കുമ്പോൾ ഇവർ വീട്ടിൽ തനിച്ചായിരുന്നു. ഹൈദരാബാദിൽ ആയിരുന്ന ഭർത്താവ് ഫോൺ ചെയ്തപ്പോൽ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അന്വേഷണം നടന്നതും മൃതദേഹം കണ്ടെത്തിയതും.
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ കൊണ്ടാമല്ലേപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേബി കോളനിയിലെ വസതിയിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സ്കൂൾ ഡയറക്ടർ രൂപാ റെഡ്ഡിയുടെ വയറ്റിലും കഴുത്തിലുമായി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ 27 മുറിപ്പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. അധ്യാപിക കൂടി ആയിരുന്ന രൂപ റെഡ്ഡിയുടെ കൊലപാതകത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Comments