ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ വിവിധതരം ലഡുവും പേഡയും വിൽക്കാൻ അനുവദിച്ചതിന് ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്.
രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങൾ പ്രസാദമെന്ന പേരിൽ വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മിഷണർ നിധി ഖരെയും കമ്മിഷണർ അനുപം മിശ്രയും ഓഗസ്റ്റ് നാലിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ജനുവരിയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നൽകിയ പരാതിയിലാണ് നടപടി.
‘ബിഹാർ ബ്രദേഴ്സ്’ എന്ന ബ്രാൻഡിൽ ചന്ദു ട്രേഡിങ് കമ്പനി വിൽപ്പന നടത്തിയിരുന്ന മൂന്ന് തരത്തിലുള്ള ലഡുവും പശുവിൻ പാലിൽനിന്നുള്ള പേഡയുമാണ് പരാതിയിൽ ഉൾപ്പെട്ടിരുന്നത്. ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുകയും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിച്ചവയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഉത്പന്നങ്ങളുടെ ചേരുവകളുടെ പട്ടികയിലും ‘രാമക്ഷേത്ര പ്രസാദ്’ എന്ന് രേഖപ്പെടുത്തിയിരുന്നു.

Comments