തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി. വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രവർത്തക സമിതി യോഗത്തിനെത്തിയതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.
സംസ്ഥാന സർക്കാരിനു തലവേദന സൃഷ്ടിക്കാതെ സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്. അതേസമയം കെസി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് മാത്യു കുഴൽനാടൻ. അദ്ദേഹം നേരത്തെ കെസി വേണുഗോപാലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, കെസി ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം അധ്യക്ഷ സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണ് എന്ന മട്ടിലായിരുന്നു എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചിരുന്നത്. കെ മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുന്നത് സംഘടനാപരമായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. പാർലമെന്റ് സമ്മേളനം പൂർത്തിയായ ശേഷം ചർച്ചകൾ അവസാനിപ്പിച്ച് പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം.

Comments