ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലെ തന്റെ ആദ്യ സന്ദർശനത്തിനെത്തിയ യുഎസ് അംബാസഡർ സെർജിയോ ഗോർ, ബുധനാഴ്ച ജമ്മു കശ്മീരിനെ "ഇന്ത്യയുടെ സുപ്രധാന ഭാഗം" എന്ന് വിശേഷിപ്പിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും പഹൽഗാം ആക്രമണത്തിനും ശേഷം ഒരു യുഎസ് അംബാസഡർ നടത്തുന്ന ആദ്യ സന്ദർശനവേളയിലാണ് സെർജിയോ ഗോറിന്റെ ഈ പ്രസ്താവന പുറത്തുവന്നത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസ്താവന നടത്തിയത്.
"ഇവിടെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്... ഇത് ഇന്ത്യയുടെ ഒരു പ്രധാന ഭാഗമാണ്. ഞാൻ ഇവിടെ ആദ്യമായിട്ടാണ് സന്ദർശനം നടത്തുന്നത്. ഇത് അവിശ്വസനീയമാംവിധം മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെയെത്താനും ഈ സ്ഥലം കാണാനും കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഞങ്ങളുടെ കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നു. ചില തുടർനടപടികൾ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്, അവ വാഷിംഗ്ടണിലേക്കും ഡൽഹിയിലേക്കും എത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതൊരു ഊഷ്മളവും സൗഹൃദപരവുമായ കൂടിക്കാഴ്ചയായിരുന്നു, ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു," സെർജിയോ ഗോർ പറഞ്ഞു.
"ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കാണാനും അദ്ദേഹത്തിന്റെ മുൻഗണനകളെക്കുറിച്ച് കൂടുതലറിയാനും സാധിച്ചതിൽ സന്തോഷമുണ്ട്. നമ്മുടെ രണ്ട് രാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമായ സാമ്പത്തിക സഹകരണം ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ചും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു." എന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗോർ എക്സിൽകുറിച്ചു.

Comments