ഡല്‍ഹി: പുനഃസംഘടിപ്പിച്ച എന്‍സിഇആര്‍ടി പാഠപുസ്തക സമിതിയില്‍ 20 അംഗങ്ങളില്‍ നാല് പേര് ആര്‍എസ്എസുകാര്‍. പ്ലസ്വണ്, പ്ലസ് ടു ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയില്‍ എബിവിപി മുന്‍ ദേശിയ സെക്രട്ടറി വന്ദന മിശ്ര, എബിവിപി മുന്‍ ഭാരവാഹി യദുനാഥ് ദേശ്പാണ്ഡെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള പ്രശാന്ത് ദിവേകര്‍, രവി രമേശ് ചന്ദ്ര ശുക്ല എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
പാഠപുസ്തക സമിതിയുടെ തലവന്‍ കര്‍ണാടക ആസ്ഥാനമായുള്ള എന്‍ഐടിടിഇ എന്ന ഡീംഡ് സര്‍വകലാശാലയുടെ വൈസ് പ്രസിഡന്റും അക്കാദമിക് വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ സന്ദീപ് ശാസ്ത്രിയാണ്.
ജെഎന്‍യുവില്‍ നിന്നുള്ള പ്രകാശ് കാണ്ട്പാല്‍, നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള നീദി ഗുപ്ത, ചാണക്യ സര്‍വകലാശാലയില്‍ നിന്ന് ചേതന്‍ സിംഘായി, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സുകാന്ഷിക വത്സ, ഇഗ്നോയില്‍ നിന്ന് സതീഷ് കുമാര്‍, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോയില്‍ നിന്നുള്ള ദീവാന്‍ഷു ശ്രീവാസ്തവ, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂളില്‍ നിന്നുള്ള പ്രണവ് ഗുപ്ത, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് നന്ദ കിഷോര്‍, ഉത്കല്‍ സര്‍വകലാശാലയില്‍ നിന്ന് സ്വപ്ന പ്രഭു എന്നിവരും ഈ സംഘത്തിലുണ്ട്. പതിനൊന്നാം ക്ലാസിലെ പാഠപുസ്തകം നവംബറിനകവും പന്ത്രണ്ടാം ക്ലാസിലേത് അടുത്ത വര്‍ഷം ജൂലൈയ്ക്കകവും തയാറാക്കാനാണ് ടീമിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Comments