കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്മണി ദാസ് അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ ക്രൈം പോലീസാണ് ജാന്‍മണിക്കെതിരെ കേസെടുത്തത്. മഹിളാ മോര്‍ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
ബിഎന്‍എസ് 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പാണ് കേസില്‍ ചുമത്തിയിട്ടുളളത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകര്ക്കണമെന്നുമുളള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു.
ജന്തര്‍ മന്തര്‍ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാന്മണിയുടെ പരാമര്‍ശം ഉണ്ടായത്. സംഭവം വിവാദമായതോടെ ജാന്മണി മാപ്പ് പറഞ്ഞിരുന്നു.

Comments