ടെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കടുത്ത സാമ്പത്തിക ഉപരോധത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ട്രംപിന്റെ പുതിയ സാമ്പത്തിക നടപടികൾ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ചയാണെന്നും ഇത് അമേരിക്കയ്ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ സമ്മാനിക്കൂവെന്നും അരാഗ്ചി വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക നടപടികൾ ‘സാമ്പത്തിക ഭീകരത’യാണെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായ പുതിയ നടപടികൾ ട്രംപ് പ്രഖ്യാപിച്ചത്. ഒരു രാജ്യത്തിനെതിരെ ഇതുവരെ സ്വീകരിച്ചതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടിയായിരിക്കും ഇതെന്നും സമാനതകളില്ലാത്ത സാമ്പത്തിക ഏറ്റുമുട്ടലിനും ഒറ്റപ്പെടുത്തലിനുമാണ് തുടക്കമിടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാന് സാമ്പത്തിക സഹായമോ മറ്റ് പിന്തുണകളോ നൽകുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വിദേശ ധനകാര്യസ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയിലൂടെ ഇറാന് ഒരു തരത്തിലുള്ള സഹായവും നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടെ പുതിയ നീക്കം സ്വന്തം പ്രതിസന്ധികളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രം മാത്രമാണെന്ന് അരാഗ്ചി എക്സിൽ കുറിച്ചു.

Comments