‘സുഖമാണീ നിലാവ്...’ പാടി മലയാളസിനിമാപ്രേക്ഷകരുടെ മനസ്സില്‍ പെയ്തിറങ്ങിയ ഗായകനാണ് വിധു പ്രതാപ്. ആദ്യ ഗാനത്തിലൂടെ തന്നെ വിധു മലയാളികളുടെ മനസ്സിലിടം പിടിച്ചു. വർഷങ്ങൾക്കിപ്പുറം ഒട്ടേറെ അടിപൊളി പാട്ടുകളും റൊമാന്റിക് ഗാനങ്ങളും പാടി വിധു തന്റെ ആരാധകവൃന്ദം വലുതാക്കുകയാണ്. ഗായകൻ എന്നതിലുപരി ടെലിവിഷൻ പ്രേക്ഷകാരുടെ പ്രിയപ്പെട്ടവനുമാണ് വിധു.
വിധുവിന്റെയത്ര പ്രേക്ഷകർക്ക് പ്രിയപ്പെട്ട കലാകാരിയാണ് വിധുവിന്റെ ഭാര്യയും നർത്തകിയുമായ ദീപ്തി. പ്രണയിച്ച് വിവാഹം ചെയ്ത ഇവര്‍ സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവര്‍ കൂടിയാണ്. ഇരുവരും ചേർന്നുള്ള യൂട്യൂബ് വീഡിയോകൾ ഹിറ്റ് ആണ്. ഹ്യൂമർസെൻസുള്ള ഇവരുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം വീഡിയോകൾക്കു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. വിധുവിന്റെ പാട്ടിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ദീപ്തിയുടെ നൃത്തവീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ വിധു പ്രതാപിന് പ്രണയത്തില്‍ ചാലിച്ച വിവാഹവാര്‍ഷികാശംസകള്‍ കുറിക്കുകയാണ് ഭാര്യ ദീപ്തി. ത്രോബാക്ക് ചിത്രങ്ങളും തങ്ങളുടെ പുതിയ യാത്രാചിത്രങ്ങളുമടക്കം പങ്കിട്ടാണ് ദീപ്തിയുടെ കുറിപ്പ്.
‘‘പ്രണയം, സ്നേഹം, വിശ്വാസം, ജീവിതം എന്നിവയെക്കുറിച്ച് എന്നെ വളരെയധികം പഠിപ്പിച്ച വ്യക്തിക്ക് ആശംസകൾ...നമ്മൾ ഒരുമിച്ച് സൃഷ്ടിച്ച മനോഹരമായ ഓർമ്മകൾക്കും മറക്കാനാവാത്ത അനുഭവങ്ങൾക്കും നന്ദി വി... ജീവിതയാത്രയിൽ താങ്കൾ പങ്കിട്ട ഓരോ കാര്യവും ജീവിതം താങ്കള്‍ക്ക് തിരികെ നൽകട്ടെ...’’ എന്നാണ് ദീപ്തി കുറിച്ചിരിക്കുന്നത്. 16-ാം വിവാഹവാര്‍ഷികമാണ് ദീപ്തിയും വിധുവും ആഘോഷിക്കുന്നത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും വിധുവിന് ആശംസകള്‍ നേരുന്നുണ്ട്.

Comments