
തൃശൂര്: യുവാക്കള്ക്കിടയില് ഡിവൈഎഫ്ഐയുടെ സ്വാധീനം കുറയുന്നതായും ജെന്സീകളെ ആകര്ഷിക്കുന്ന നിലയില് സംഘടനയില് കാര്യമായ മാറ്റം വരണമെന്ന് വിലയിരുത്തല്. സംഘടന രൂപം കൊണ്ട പഞ്ചാബില് പോലും ഡിവൈഎഫ്ഐയ്ക്ക് കാര്യമായി സ്വാധീനം ഉണ്ടാക്കാനാകു ന്നില്ലെ ന്നും വസ്ത്രധാരണം അടക്കം മാറ്റം വരുത്തേണ്ടതുണ്ടെന്ന് അഭിപ്രായം ഉയര്ന്നു.
പ്രവര്ത്തന റിപ്പോര്ട്ടിന്മേല് രൂക്ഷ വിമര്ശനം ഉണ്ടായി. സംഘടനയില് സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുപോകുന്നെന്നും ആക്ഷേപം ഉയര്ന്നു. ദേശീയ തലത്തില് സിജെപി നടത്തിയ പ്രതിഷേധത്തില് എഎ റഹീമിനെപേലെയുള്ളവര്ക്ക് ഇടപെടാന് കഴിഞ്ഞെലും അത്തരം ഒരു സമരത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്നത് ഡിവൈഎഫ്ഐ ആയിരുന്നെന്നും അഭിപ്രായമുയര്ന്നു. അത്തരത്തില് ദേശീയ ശ്രദ്ധയാകര്ഷിക്കുന്ന സമരപരിപാടികളില് നിന്നുമെല്ലാം സംഘടന അകന്നു നില്ക്കുകയാണെന്നും ആക്ഷേപമുണ്ടായി.
ജെന് സികളെ സംഘടനയിലേക്ക് ആകര്ഷിക്കുന്ന വിധം സംഘടന മാറണമെന്നും നേതാക്കളുടെ വസ്ത്രധാരണത്തില് പോലും മാറ്റങ്ങള് വേണമെന്നും അഭിപ്രായം ഉയര്ന്നു. ക്വട്ടേഷന്, ലഹരിസംഘങ്ങളെ അകറ്റി നിര്ത്തണമെന്നും പരമ്പരാഗത രീതികളില് നിന്ന് മാറി പുതുതലമുറയെ ആകര്ഷിക്കുന്ന വിധത്തില് പ്രവര്ത്തന രീതിയിലും മാറ്റങ്ങള് വേണമെന്നും പ്രതിനിധികള് പറഞ്ഞു.

Comments