ഒരു കഫേയിൽ എത്തുമ്പോൾ ഭക്ഷണത്തിന്റെ രുചിയും അന്തരീക്ഷവും മാത്രമല്ല, മെനുവും പലപ്പോഴും ശ്രദ്ധയിൽപ്പെടാറുണ്ട്. എന്നാൽ മെനുവിലെ അക്ഷരത്തെറ്റുകൾ കണ്ട് ഭക്ഷണം പോലും കഴിക്കാതെ കഫേയിൽ നിന്ന് ഇറങ്ങിപ്പോയാലോ? ചെന്നൈ സ്വദേശിനിയായ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വാലിയ എന്ന എക്സ് ഉപയോക്താവാണ് കഫേയിലെ മെനുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മെനുവിൽ നിരവധി വാക്കുകൾ തെറ്റായി എഴുതിയിരുന്നതാണ് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ₹225 വിലയുള്ള ഫ്രഞ്ച് പ്രസ്സ് കാപ്പി ഉൾപ്പെടെയുള്ള മെനുവിൽ ‘manual brew’ എന്നതിന് പകരം ‘manuel brew’ എന്നും ‘vegetarian’ എന്നതിന് പകരം ‘vegtarian’ എന്നും എഴുതിയിരുന്നതായി അവർ ചൂണ്ടിക്കാട്ടി.
മെനുവിലെ തെറ്റുകൾ കണ്ടതോടെ താൻ കഫേയിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് യുവതി പറഞ്ഞത്. റോഡരികിലെ കടയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഭക്ഷണത്തിൽ ഇത്തരം തെറ്റുകൾ കണ്ടാൽ ക്ഷമിക്കാമെന്നും എന്നാൽ ഇത്രയും വില ഈടാക്കുന്ന കഫേയുടെ മെനുവിൽ ഇത്തരം അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു അവരുടെ നിലപാട്. ‘dressing’ എന്ന വാക്കിന്റെ തെറ്റായ സ്പെല്ലിങ്ങും യുവതി ചൂണ്ടിക്കാട്ടി.
എന്നാൽ യുവതിയുടെ തീരുമാനത്തോട് എല്ലാവരും യോജിച്ചില്ല. മെനുവിലെ സ്പെല്ലിങ് തെറ്റുകൾ മാത്രം നോക്കി ഒരു കഫേയുടെ ഭക്ഷണത്തിന്റെ നിലവാരം വിലയിരുത്തേണ്ടതുണ്ടോ എന്നായിരുന്നു പലരുടെയും ചോദ്യം. ചിലർ യുവതി അമിതമായി പ്രതികരിച്ചെന്ന് അഭിപ്രായപ്പെട്ടപ്പോൾ, വില കൂടിയ കഫേകൾ മെനുവിന്റെ കാര്യത്തിലും പ്രൊഫഷണൽ നിലവാരം പുലർത്തണമെന്നായിരുന്നു മറ്റുചിലരുടെ വാദം. മെനുവിലെ ഏതാനും അക്ഷരത്തെറ്റുകളിൽ തുടങ്ങി, കഫേയുടെ നിലവാരത്തെക്കുറിച്ചുള്ള വലിയ ചർച്ചയിലേക്കാണ് സംഭവം എത്തിയത്.

Comments