ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ പദ്ധതി നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവ് ഒഴിവാക്കണമെന്ന് ഉദയനിധി വ്യക്തമാക്കി. എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം കാർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാർ നൽകുമെന്ന വിജയിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭരണപക്ഷമായ ടിവികെയും ഡിഎംകെയും തമ്മിൽ തർക്കം രൂക്ഷമായത്. അധികാരത്തിലെത്തിയതുമുതൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്ന ടിവികെ സർക്കാർ തന്നെ ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിച്ചതിലെ വൈരുദ്ധ്യവും ഉദയനിധി ചൂണ്ടിക്കാട്ടി.
അതേസമയം, എല്ലാ എംഎൽഎമാരെയും തുല്യമായി പരിഗണിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞു. വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എംഎൽഎമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ആഡംബരമല്ല, അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments