ചെന്നൈ: മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു. 94-ാം വയസിലാണ് താരത്തിന്റെ വിയോഗം. വെള്ളിയാഴ്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു മരണമെന്ന് നടികർ സംഘം പ്രസിഡന്റ് അറിയിച്ചു. ദക്ഷിണേന്ത്യൻ സിനിമയിലെ ആദരിക്കപ്പെടുന്ന അഭിനേത്രിമാരിൽ ഒരാളാണ് സൗകാർ ജാനകി. അഞ്ചുമണിമുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ നടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും.
1950ൽ എൽ വി പ്രസാദ് സംവിധാനം ചെയ്ത ഷാവുകരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1952 ൽ ടിആർ സുന്ദരം സംവിധാനം ചെയ്ത വലയപതി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. 1955ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സൗകാർ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് നടി ‘സൗകാർ ജാനകി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ആ പേര് ആരാധകരും നെഞ്ചോട് ചേർത്തു.
1964 ൽ പുറത്തിറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ സൂര്യ മാനസത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച പുട്ട് ഉറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ചിത്രത്തിൽ ജാനകി എത്തിയത്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 450-ലധികം സിനിമകളിലും 300-ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിയ സൗകാർ ജാനകിയുടെ നിര്യാണത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Comments