ദില്ലി: സി ജെ പി വിദ്യാർത്ഥി സമരത്തിനിടെ പൊലീസ് പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ സാഹിലുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബിജെപി രംഗത്ത്. രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.
ജൂലൈ 20ലെ സംഭവങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുൽ ഗാന്ധി പിന്മാറാൻ തയ്യാറായില്ലെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. പെല്ലറ്റ് പ്രയോഗം ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി പരിശോധിച്ചുവരികയാണെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. പാർലമെന്റ് സ്ട്രീറ്റിലെ സി പി ഒ ഓഫീസിൽ കുത്തിയിരുന്ന് സമരം തുടരുന്നതിനിടെയാണ് ബിജെപി വിമർശനം ശക്തമാക്കിയത്.
രാഹുൽ ഗാന്ധി സ്വാർത്ഥ ലാഭത്തിനായി വിഷയം ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനിയും ആരോപിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപക്ഷ നേതാവ് നേരിട്ട് സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അവർ കുറ്റപ്പെടുത്തി.

Comments