More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘പ്രതിഫലം കൂടാതെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടു; സിനിമയില്‍ നിന്ന് ഒഴിവാക്കിയതോടെ രഹസ്യചർച്ചയുടെ വിവരങ്ങളും പരസ്യമാക്കി...’ വെളിപ്പെടുത്തി നിര്‍മ്മാതാവ് പ്രണയ് റെഡ്ഡി

Authored by Web Desk | Last updated: 21 Aug 2026, 9:48 PM | 4 min read

Print
Producer Pranay Reddy Vanga on Deepika Padukone’s exit from Prabhas’ film (Image Source: Instagram)
Producer Pranay Reddy Vanga on Deepika Padukone’s exit from Prabhas’ film (Image Source: Instagram)
ബോളിവുഡിന്റെ താരറാണിയായ ദീപിക പദുകോണ്‍ കോടി ക്ലബ് ചിത്രങ്ങളുടെ ഭാഗമായി കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് തന്റെ കുഞ്ഞിനു വേണ്ടി സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത്. മകള്‍ പിറന്ന ശേഷം ചെയ്ത താരം ചെയ്ത സിനിമകളെല്ലാം വളരെ സെലക്ടീവായിട്ടാണ്. അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സന്ദീപ് റെഡ്‌ഡി വാങ്കയുടെ പുതിയ സിനിമയായ ‘സ്പിരിറ്റി’ലേക്കും ദീപികയ്ക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ഈ സിനിമയിൽ നിന്ന് ദീപിക പിന്മാറിയത് വലിയ വാർത്തയായി മാറിയിരുന്നു.
ഇപ്പോഴിതാ ഇതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് പ്രണയ് റെഡ്ഡി വാങ്ക. വെറുമൊരു ഡേറ്റ് പ്രശ്നം കൊണ്ടോ സാധാരണ പ്രതിഫല തർക്കം കൊണ്ടോ മാത്രമല്ല ദീപിക ഈ പ്രോജക്റ്റിൽ നിന്നും മാറിയതെന്നും സിനിമയുടെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതമാണ് ദീപിക ആവശ്യപ്പെട്ടതെന്നും പ്രണയ് പറയുന്നു. ഈ തുക നൽകുന്നത് ചിത്രത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് മറ്റ് നടികളെ കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്നുമാണ് പ്രണയ് പറഞ്ഞത്.
‘‘സിനിമയുടെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതമാണ് ദീപിക ആവശ്യപ്പെട്ടത്. ഉയർന്ന പ്രതിഫലത്തിന് പുറമെയാണിത്. പ്രതിഫല കാര്യങ്ങൾക്കൊപ്പം ചിത്രീകരണ സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റു ചില ആവശ്യങ്ങളും ചേർന്നപ്പോൾ ഈ സഹകരണം സാമ്പത്തികമായി പ്രായോഗികമല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ദീപികയ്ക്ക് പകരം മറ്റ് നടിമാരെ തേടാൻ സന്ദീപ് റെഡ്ഡി വാംഗയെ പ്രേരിപ്പിച്ചത്. ഈ തുക നൽകുന്നത് ചിത്രത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് മറ്റ് നടികളെ കുറിച്ച് ചിന്തിക്കേണ്ടി വന്നത്. ഏകദേശം ഒന്നര വർഷത്തോളം സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ദീപികയുമായി കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു.
കഥാപാത്രത്തിനായി ദീപികയെ തിരഞ്ഞെടുക്കാൻ സന്ദീപ് റെഡ്ഡി വാംഗയ്ക്ക് വലിയ താല്പര്യമുണ്ടായിരുന്നു. ദീപികയുടെ മുൻപത്തെ അഭിനയം ഇഷ്ടപ്പെട്ട സന്ദീപ് ഒന്നര വർഷത്തോളം താരവുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സമയത്തിനനുസരിച്ച് കാര്യങ്ങൾ മാറിമറിയുകയും ദീപികയുടെ പ്രതിഫല ആവശ്യങ്ങൾ സിനിമയുടെ ബഡ്ജറ്റിന് താങ്ങാൻ കഴിയാത്ത രീതിയിലേക്ക് ഉയരുകയും ചെയ്തു. താരങ്ങൾക്ക് എന്തും ആവശ്യപ്പെടാമെന്നും എന്നാൽ അത് നൽകാൻ തങ്ങൾക്ക് സാധിക്കണം എന്നതുമാണ് പ്രധാനം.
ദീപികയ്ക്ക് പകരം മറ്റ് നടിമാരെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയതോടെ, ഒരു വർഷത്തിലധികമായി നടന്ന സ്വകാര്യ ചർച്ചകളുടെ വിവരങ്ങളും ടീം രഹസ്യമായി സൂക്ഷിച്ച കഥയുടെ വിവരങ്ങളും ദീപിക പുറത്തു പ്രചരിക്കാൻ തുടങ്ങി. ഇത് സന്ദീപിനെ ഏറെ ചൊടിപ്പിച്ചു. വെറുമൊരു 5 അല്ലെങ്കിൽ 6 കോടി രൂപയുടെ അധിക പ്രതിഫല തർക്കം മാത്രമല്ല ഇതിന് പിന്നില്‍. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ തന്നെ നിൽക്കണമെന്നും ഔദ്യോഗികമായി അറിയിക്കുന്നത് വരെ രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം പൂർണമായും സന്ദീപിന്റേതാണ്...’’ പ്രണയ് പറഞ്ഞു. എൻ.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണയ് റെഡ്ഡിയുടെ പ്രതികരണം. ഈ തുറന്നു പറച്ചില്‍ പിന്നെയും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിട്ടുണ്ട്.












2025 ലാണ് ദീപികയുടെ പേര് നേരിട്ട് പരാമർശിക്കാതെ സന്ദീപ് റെഡ്ഡി വാംഗ ‘ഡേർട്ടി പിആർ ഗെയിംസ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റ് ദീപികയ്ക്ക് എതിരെയുള്ളതാണെന്ന് വേഗത്തില്‍ പരന്നു. വിവാദങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ തൃപ്തി ദിമ്രിയെ ചിത്രത്തിലെ പുതിയ നായികയായും പ്രഖ്യാപിച്ചു.
ടി-സീരീസുമായി ചേർന്ന് സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന ‘സ്പിരിറ്റ്’ എട്ട് ഭാഷകളിൽ പുറത്തിറങ്ങുന്ന എന്റർടെയ്നറാണ്. പ്രഭാസിനൊപ്പം വിവേക് ഒബ്‌റോയ്, ഐശ്വര്യ ദേശായി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം 2027 മാർച്ച് 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.

Tags

  • deepika padukone
  • producer pranay reddy vanga
  • pranay reddy on deepika's exit from prabha's movie
  • spirit movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments