വിവാഹവാര്‍ഷികദിനത്തില്‍ നടന് ശന്തനു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ പിതാവും നടനും സംവിധായകനുമായ ഭാഗ്യരാജ് ഇല്ലാത്ത ആദ്യത്തെ വിവാഹവാര്‍ഷികമാണെന്ന് ശന്തനു പറയുന്നു. സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഒരാളുമായി ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചതും തന്നെ പഠിപ്പിച്ചതിന് പിതാവിന് നന്ദി പറഞ്ഞുകൊണ്ടാണ് ശന്തനു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണിലായിരുന്നു ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
‘ഇത് മറ്റെന്തിനേക്കാളും വ്യത്യസ്തമായി തോന്നുന്നു. അപ്പ നേരിട്ട് അനുഗ്രഹിക്കാത്ത ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം - അവിടെ ഒരു ചെറിയ വേദനയുണ്ട്. എങ്കിലും അദ്ദേഹം എപ്പോഴും ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.
നിങ്ങള്‍ എവിടെയായിരുന്നാലും അപ്പ... സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഒരാളുമായി ചേര്‍ന്ന് ജീവിതം കെട്ടിപ്പടുക്കുകയെന്നാല്‍ എന്താണെന്നും എനിക്ക് പഠിപ്പിച്ചു തന്ന എല്ലാറ്റിനും നന്ദി. ഞങ്ങള്‍ നിങ്ങളെ അഭിമാനിപ്പിക്കുന്നുണ്ടെന്നും ഇനിയും അഭിമാനിപ്പിക്കുമെന്നും ഞാന്‍ കരുതുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു വര്‍ഷത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. കൂടുതല്‍ വര്ഷങ്ങളിലേക്കും, കൂടുതല്‍ ഓര്‍മ്മകളിലേക്കും, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു’ശാന്തനു & കിക്കി എന്നായിരുന്നു ശന്തനുവിന്റെ വാക്കുകള്‍.

സംവിധായകനും നടനുമായ കെ. ഭാഗ്യരാജിന്റെയും നടി പൂർണിമ ഭാഗ്യരാജിന്റെയും മകനാണ് ശന്തനു. 2015-ലായിരുന്നു ശന്തനുവും നടിയും വീഡിയോ ജോക്കിയുമായ കീർത്തിയും തമ്മിലുള്ള വിവാഹം. കീര്‍ത്തിയെ സ്നേഹത്തോടെ കിക്കി എന്നാണ് വളിക്കുന്നത്.. ഊര് കളര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ താരമായി മാറിയ ആങ്കറാണ് കികി, പിന്നീട് നിരവധി ഷോകള്‍ ഹോസ്റ്റ് ചെയ്തതിനൊപ്പം സിനിമകളിലും അഭിനയിച്ചു. അതിനിടയിലാണ് ശന്തനുവുമായുള്ള പ്രണയവും വിവാഹവുമൊക്കെ നടന്നത്.

Comments