
മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിവാഹത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയുമായി സുചിത്ര മോഹന്ലാല്. മക്കളുടെ വിവാഹം എന്ന് നടക്കുമെന്ന ചോദ്യങ്ങള് കേട്ട് ജനങ്ങള്ക്ക് ഇപ്പോള് മടുത്തു കാണുമെന്നാണ് സുചിത്ര തമാശരൂപേണെ പറയുന്നത്. വിവാഹം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതുമെല്ലാം പൂര്ണ്ണമായും മക്കളുടെ മാത്രം തീരുമാനമാണെനും സുചിത്ര വ്യക്തമാക്കി. കാന് ചാനല് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആൾക്കാരിപ്പോൾ മടുത്തു എന്ന് തോന്നുന്നു. അതും അവരുടെ ഇഷ്ടം. ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് കഴിക്കണം എന്ന് തോന്നുമ്പോൾ കഴിക്കാം. ഇനിയിപ്പോൾ ഞങ്ങൾ കണ്ടുപിടിച്ച് തരണമെന്ന് പറഞ്ഞാൽ വന്നു പറഞ്ഞോ. നിങ്ങൾക്ക് സ്വന്തമായി കണ്ടുപിടിക്കണമെങ്കിൽ അതും ഞങ്ങളോട് തുറന്നു പറയാം. നിങ്ങൾക്ക് ഇനി കല്യാണം വേണ്ടെങ്കിൽ അതും ഓക്കെ.
നിങ്ങൾ നമ്മുടെ കൂടെ ഇരിക്കുന്നത് നമുക്ക് ഏറ്റവും സന്തോഷമാണ്. എപ്പോൾ വേണമെങ്കിലും അത് നിങ്ങൾക്ക് ഞങ്ങളോട് തുറന്നു പറയാം എന്ന്. പിന്നെ എല്ലാവരും ഞങ്ങളോട് പറയും നിങ്ങൾക്ക് കൊച്ചുമക്കൾ വേണ്ടേ എന്ന്. ഞാൻ പറയും എന്റെ ചേട്ടന്റെയും ചേച്ചിയുടെയുമൊക്കെ കൊച്ചുമക്കളുണ്ട്. അതുമതി. ഇവർക്ക് എപ്പോഴാ വേണ്ടതെന്ന് വച്ചാൽ അപ്പോൾ നോക്കാം.
ഇപ്പോഴത്തെ ജനറേഷനും അതാണ് ഇഷ്ടം. അവർ ഇപ്പോൾ മുതിർന്ന ആളുകളാണ്. അപ്പുവാണെങ്കിൽ അവനിപ്പോൾ 36 വയസായി. മായക്ക് ആണെങ്കിൽ ഇപ്പോൾ 32 വയസായി. അവർക്ക് ആ സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ, അല്ലെങ്കിൽ നമ്മൾ പറയുന്ന പോലെ കേൾക്കണം എന്നൊന്നും പറഞ്ഞാൽ പറ്റില്ല,’ സുചിത്ര മോഹൻലാൽ പറഞ്ഞു.







Comments