ന്യൂഡൽഹി: ദേശീയ ഗീതത്തെക്കുറിച്ചുള്ള കോൺഗ്രസ് പ്രമേയത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയ ബിജെപി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി. വന്ദേമാതരം പൂർണ്ണമായി ഉൾപ്പെടുത്തി അതിന്റെ ചരിത്രപരമായ പാരമ്പര്യവും ദേശീയ പദവിയും സംരക്ഷിക്കുക എന്നതാണ് പ്രമേയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി.
സ്വാതന്ത്ര്യസമരകാലത്തെയും ഭരണഘടനാ അസംബ്ലിയുടെയും പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കി വന്ദേമാതരത്തിന്റെ ചരിത്രപരമായ പാരമ്പര്യം നിലനിർത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.ദേശീയ ഗാനത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ താൽപ്പര്യങ്ങൾക്കായി ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് പാർട്ടി വ്യക്തമാക്കി.
പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം പാടുക എന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. 1937-ലെ കോൺഗ്രസ് തീരുമാനത്തിലേക്ക് തിരിച്ചുപോവാനുള്ള തീരുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ എതിർത്തിരുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ ദേശീയ ബോധത്തിന്റെയും വസുധൈവ കുടുംബകത്തിന്റെയും പ്രതീകമാണ് വന്ദേമാതരമെന്നും, ഇതിനെ രാഷ്ട്രീയ പ്രീണനത്തിനായി ചുരുക്കിക്കെട്ടാൻ അനുവദിക്കില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. വന്ദേമാതരത്തിന്റെ ചരിത്രവും പ്രാധാന്യവും യുവതലമുറയിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപകമായ പ്രചാരണ പരിപാടികൾ നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Comments