ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയ വിഷയത്തിൽ തമിഴ്നാട് സർക്കാർ നിലപാട് മാറ്റിയെന്ന ഡിഎംകെയുടെ ആരോപണം തള്ളി മന്ത്രി ആദവ് അർജുന. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ആയി തന്നെ നിലനിർത്തണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ പങ്കെടുത്ത സൗത്ത് സോണൽ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമർശങ്ങളെ ഡിഎംകെ രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഭാവിയിൽ പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കണമെന്ന നിലപാടിലാണ് സർക്കാർ. ഇതിനായി നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും ആദവ് അർജുന പറഞ്ഞു.
വിജയ് മുന്നോട്ടുവച്ച ‘ഫെയർ ഡിലിമിറ്റേഷൻ’ എന്ന ആശയം തമിഴ്നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും അവകാശങ്ങളും പാർലമെന്റിലെ ശബ്ദവും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വിശദീകരിച്ചു.
വിജയ് മണ്ഡല പുനർനിർണയ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാരോപിച്ച് ഡിഎംകെ വിമർശനം ശക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസ് വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും ആദവ് അർജുന വ്യക്തമാക്കി.

Comments