റിയാദ്: പ്രൊഫഷണൽ ഫുട്ബാളിലെ അവസാന സീസണായേക്കുമെന്ന് സൂചന നൽകിയ വർഷത്തിലും ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെ അൽ നസ്റിനായി വലകുലുക്കിയതോടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 977 ആയി. ചരിത്രത്തിലെ 1000 ഗോൾ നേട്ടത്തിലേക്ക് ഇനി 23 ഗോളുകൾ മാത്രം.
41-കാരനായ റൊണാൾഡോയുടെ തിരിച്ചുവരവ് മത്സരം കൂടിയായിരുന്നു ഇത്. പങ്കാളി ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ശേഷമാണ് താരം വീണ്ടും കളത്തിലിറങ്ങിയത്. അവധിയിലായിരുന്നതിനാൽ അൽ ഫത്തേഹ്, അൽ ദിരിയ എന്നിവർക്കെതിരായ അൽ നസ്റിന്റെ ആദ്യ മത്സരങ്ങളിൽ റൊണാൾഡോ കളിച്ചിരുന്നില്ല.
അൽ റിയാദിനെതിരെ 4-0നാണ് അൽ നസ്റിന്റെ വിജയം. 62-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊണാൾഡോ 21 മിനിറ്റിനകം ഗോൾ കണ്ടെത്തി. അയ്മാൻ യാഹ്യ നൽകിയ മികച്ച പാസ് മുതലെടുത്തായിരുന്നു താരത്തിന്റെ ഗോൾ. ഇതിനുമുമ്പ് അബ്ദുല്ല അൽ-അമ്രി, ഏഞ്ചലോ ഗബ്രിയേൽ, ജാവോ ഫെലിക്സ് എന്നിവർ അൽ നസ്റിനായി ഗോൾ നേടിയിരുന്നു.
2022 ഡിസംബറിൽ അൽ നസ്റിലെത്തിയതിന് ശേഷം ക്ലബ്ബിനായി റൊണാൾഡോ നേടുന്ന 130-ാം ഗോളാണിത്. ഇതോടെ തുടർച്ചയായ 25 പ്രൊഫഷണൽ സീസണുകളിൽ ഗോൾ നേടുന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി. 2025-26 സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 35 ഗോളുകളാണ് റൊണാൾഡോ നേടിയത്.

Comments