മുംബൈ: ദക്ഷിണ മുംബൈയിലെ ഭുലേശ്വറിൽ കബൂത്തർഖാനയ്ക്ക് സമീപമുള്ള ജയ് അംബേ ചൗക്കിൽ വെച്ച്, ഭൂലേശ്വർ കാ രാജയുടെ 22 അടിയിലധികം ഉയരമുള്ള ഗണപതി വിഗ്രഹം എഴുന്നള്ളത്തിനിടയിൽ മറിഞ്ഞുവീണ് രണ്ടുപേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.മരിച്ചവരിൽ ഒരാൾ ഗണപതി മണ്ഡലിന്റെ പ്രസിഡന്റായ സങ്കേത് നെവ്ഷെ ആണ്. ഘോഷയാത്രക്കിടെ വിഗ്രഹം ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടമുണ്ടാക്കിയത്. ബ്രിജേഷ് ഹേമന്ത് ജോഷി (38) യാണ് മരിച്ച മറ്റൊരാൾ.
ലാൽബാഗിൽ നിന്ന് ഭുലേശ്വറിലേക്ക് കൊണ്ടുപോകുകയായിരുന്ന വിഗ്രഹമാണ് അപകടത്തിൽപ്പെട്ടത്. വിഗ്രഹം മൂന്ന് കഷണങ്ങളായി പൊട്ടിവീണെന്നും, പിന്നീട് മണ്ഡൽ അംഗങ്ങൾ അത് ഒരു ടിപ്പറിൽ കയറ്റി നിമഞ്ജനത്തിനായി കൊണ്ടുപോയെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
താങ്ങിനിർത്തിയിരുന്ന ഫ്രെയിമിന്റെ വെൽഡിംഗിലെ പിഴവ് കാരണമാണ് വിഗ്രഹം മറിഞ്ഞുവീണതെന്ന് കരുതുന്നു. വിഗ്രഹം ഫ്രെയിമിന്റെ നടുഭാഗത്തുനിന്ന് തെന്നിമാറി വീഴുകയായിരുന്നു. പന്തലിന് തൊട്ടടുത്ത എത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. പരിക്കേറ്റവർ വിഗ്രഹം കൊണ്ടുപോകുന്ന ട്രോളിയിൽ ഇരുന്നവരായിരിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിക്കേറ്റ ഏഴുപേരിൽ മൂന്ന് പേരെ ജി.ടി ആശുപത്രിയിലേക്കും, രണ്ടുപേരെ ജെ.ജെ ആശുപത്രിയിലേക്കും, ബാക്കി രണ്ടുപേരെ എച്ച്.എൻ റിലയൻസ് ഹോസ്പിറ്റൽ, സെയ്ഫി ആശുപത്രികൾ എന്നിവയിലേക്കും മാറ്റി. റിലയൻസ്, ജി.ടി ആശുപത്രികളിൽ എത്തിച്ച ഓരോരുത്തർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.ഡിബി മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Comments