പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ആൺകുട്ടികൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുമ്പോൾ യാതൊരു കുഴപ്പവുമില്ല, എന്നാൽ പെൺകുട്ടികൾ അസഭ്യ വാക്കുകൾ ഉപയോഗിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാംസ്കാരിക ആഘാതം ഉണ്ടാകുന്നുവെന്ന് പൂനെയിൽ നടന്ന ഛാത്രോൺ കി ഗൂഞ്ച് പ്രചാരണ പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പുരുഷന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന സമ്പ്രദായത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവെ മനുസ്മൃതി പരാമർശിച്ച അദ്ദേഹം, ഒരു സ്ത്രീയും ഒരിക്കലും സ്വതന്ത്രയാകാൻ പാടില്ലെന്ന ആശയത്തെ എതിർത്തു. ഒരു സ്ത്രീയും അവൾക്കല്ലാതെ മറ്റാർക്കും അവകാശപ്പെട്ടവളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. പുരുഷന്മാർക്ക് വീണ്ടും പരീക്ഷ എഴുതാൻ കൂടുതൽ സമയം ലഭിക്കുമ്പോൾ, കുടുംബങ്ങളുടെ വിവാഹ സമ്മർദ്ദങ്ങൾ കാരണം സ്ത്രീകൾക്ക് കർശനമായ സമയപരിധികൾ നേരിടേണ്ടിവരുന്നു. പൂനെയിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പെൺകുട്ടികളും വിദ്യാർത്ഥിനികളും പങ്കെടുത്തു. ഭോജ്പുരി ആക്ഷേപഹാസ്യ കലാകാരി നേഹ റഹോഡ് പരിപാടിയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യ ഗാനങ്ങൾ അവതരിപ്പിച്ചു.

Comments