
ന്യൂഡല്‍ഹി: കുട്ടികളുടെ ഇഷ്ടതാരമായിരുന്ന ശക്തിമാന് തിരിച്ചെത്തുന്നു. ഒരു കാലത്ത് കുട്ടികളുടെ ഇഷ്ട താരമായിരുന്ന മുഖേഷ് ഖന്ന തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അടുത്തിടെ ഒരു സ്കുള് സന്ദര്‍ശിച്ചപ്പോള്‍ തന്നെക്കണ്ട് കുട്ടികള്‍ ശക്തിമാന് എന്ന് ആര്‍ത്ത് വിളിക്കുകയും കുട്ടികളുടെ ആവേശം കണ്ടപ്പോള്‍ തിരച്ചുവരണമെന്ന് തോന്നലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ദൂരദര്ശന് പ്രദര്ശനാനുമാതി നല്‍കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു സ്വകാര്യ സാറ്റ്ലൈറ്റ് ചാനലുകളിലും പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഖന്ന പറഞ്ഞു.
രാജ്യത്ത് ഭീമമായ ബഡ്ജറ്റില്‍ ചിത്രങ്ങള്‍ മെനയുമ്പോള്‍ കുട്ടികള്‍ക്കായുള്ള ചിത്രങ്ങളിലേക്ക് ആരും കൈകടത്താത്തു തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്രങ്ങളിലൂടെ പണം കൊയ്യാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെയാണ് ഇത്തരം സാഹചര്യങ്ങള്‍ക്കായി ആരും മുന്‍കൈ എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.






